എന്റെ കൈയ്യും കാലും കാണുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടാണ്..! പൊതുവേദിയില്‍ വെച്ച് സാനിയ

മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയയായ നടിയാണ് സാനിയ അയ്യപ്പന്‍. നൃത്ത കലയിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരം ഇതിനോടകം തന്നെ പ്രമുഖ നടന്മാര്‍ക്കൊപ്പം എല്ലാം സ്‌ക്രീന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ…

മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയയായ നടിയാണ് സാനിയ അയ്യപ്പന്‍. നൃത്ത കലയിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരം ഇതിനോടകം തന്നെ പ്രമുഖ നടന്മാര്‍ക്കൊപ്പം എല്ലാം സ്‌ക്രീന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ അത്തരം ഫോട്ടോകള്‍ക്ക് എതിരായി താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് പൊതുവേദിയില്‍ വെച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സാനിയ അയ്യപ്പന്‍.

എഫ് ഡബ്യു ഡി മാഗസീനിന്റെ കവര്‍ ലോഞ്ചിന് വേണ്ടി സെന്റന്‍ സ്‌ക്വയര്‍ മാളില്‍ എത്തിയപ്പോഴാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. താരം ഈ കാര്യങ്ങള്‍ പറയുന്ന വീഡിയോ ഒരു ആരാധകന്‍ പങ്കുവെച്ചിരുന്നു.. ഇന്‍സ്റ്റഗ്രാം വഴി അത് ഷെയര്‍ ചെയ്താണ് സാനിയ എത്തിയത്. ഞാന്‍ ഇന്‍സ്റ്റഗ്രാമിലടക്കം ഫോട്ടോകള്‍ ഇടുമ്പോള്‍ എന്തിനാണ് മറ്റുള്ളവര്‍ക്ക് ഇത്ര ബുദ്ധമുട്ട് എന്നാണ് താരം ചോദിക്കുന്നത്. സാനിയയുടെ വാക്കുള്‍ ഇങ്ങനെയായിരുന്നു..

ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ അടക്കം ഫോട്ടോകള്‍ ഇടുമ്പോഴും എനിക്ക് അറിയില്ല ആളുകള്‍ക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട് ആവുന്നത് എന്ന്.. എന്റെ കൈ കാണുന്നതും കാല് കാണുന്നതും എല്ലാം പലര്‍ക്കും വലിയ ബുദ്ധിമുട്ട് ആയിരുന്നു എന്നും താരം വേദിയില്‍ വെച്ച് പറയുന്നു. പല അസഭ്യമായ സന്ദേശങ്ങളും കമന്റുകളും ലഭിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.. ഇതിന് മുന്‍പും വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയാണ് സാനിയ. ഇതേ കുറിച്ച് താരം മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്, അതെല്ലാം തന്റെ വ്യക്തിപരമായ താല്‍പര്യങ്ങളാണെന്നും താരം പറയുകയും ചെയ്തിരുന്നു.

വീണ്ടും വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടി തന്നെ ആയിരുന്നു താരം ഓരോ തവണയും പങ്കുവെയ്ക്കുന്ന ഓരോ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും. കഴിഞ്ഞ ദിവസങ്ങളിലായി താരം തായ്‌ലാന്‍ഡില്‍ പോയതിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബിക്കിനി ധരിച്ച് തായ്‌ലാന്‍ഡില്‍ അവധി ആഘോഷിക്കുന്ന ഫോട്ടോകളായിരുന്നു സാനിയ പങ്കുവെച്ചിരുന്നത്.