Film News

അറ്റ്‌ലിയുടെ ജവാനിൽ ഷാരൂഖ് ഖാനൊപ്പം സഞ്ജയ് ദത്തും!

അറ്റ്‌ലി ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയാണ് ജവാൻ.2023 ജൂൺ 2 ന് റിലീസ് ചെയ്യാനിരിക്കുന്ന ആക്ഷൻ എന്റർടെയ്നറിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി നയൻതാരയാണ്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ കൂടിയാണ് ജവാൻ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.


ജവാനിൽ ഷാരൂഖ് ഖാനൊപ്പം സഞ്ജയ് ദത്തും ഒരുമിക്കുന്നു എന്നാണ് പുറത്ത് വന്നിരിക്കുന്ന വാർത്ത. സഞ്ജയ് ദത്ത് അതിഥി വേഷത്തിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതാദ്യമായല്ല സഞ്ജയ് ഒരു ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നത്. മുമ്പ്, രാ വൺ, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിൽ താരം അതിഥി വേഷത്തിൽ എത്തിയിരുന്നു.

ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് എത്തുന്ന ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥയായാണ് നയൻതാര എത്തുന്നത്. പ്രിയാമണിയും പ്രധാന വേഷത്തിൽ എത്തിന്ന ജവാനിൽ. യോഗി ബാബു, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റ് താരങ്ങൾ.ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

Trending

To Top