Connect with us

Hi, what are you looking for?

Film News

ഈശ്വര തുല്യനാണ് സുരേഷ് ഗോപി!! അല്‍പം വൈകിയിരുന്നെങ്കില്‍ അവനെ ജീവനോടെ കിട്ടില്ലായിരുന്നു!!! മണിയന്‍ പിള്ള രാജു

മലയാളത്തില്‍ നായകനായും നിര്‍മ്മാതാവായും ആരാധക ഹൃദയത്തിലിടം പിടിച്ച താരമാണ് മണിയന്‍ പിള്ള രാജു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നിന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകമായ താരമാണ്. സിനിമാ ലോകത്ത് പകരംവയ്ക്കാനില്ലാത്ത താരവുമാണ്. താരസംഘടനയെ വര്‍ഷങ്ങളായി നയിക്കുന്നതും മണിയന്‍ പിള്ള രാജു ആണ്. ഇപ്പോഴിതാ താരം നടന്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞാണ് മണിയന്‍ പിള്ള രാജു എത്തിയിരിക്കുന്നത്. തന്റെ മകന്‍ ഇന്ന് ജീവനോടെയിരിക്കാന്‍ കാരണം സുരേഷ് ഗോപിയാണെന്നാണ് രാജു പറയുന്നത്. തന്റെ മകന്‍ സച്ചിന്‍ കൊറോണ ബാധിച്ച് ഗുജറാത്തില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നപ്പോള്‍ സഹായിച്ചത് സുരേഷ് ഗോപി ആണെന്ന് താരം പറയുന്നു.

‘കൊറോണ രണ്ടാം തരംഗം ശക്തി പ്രാപിച്ച സമയത്ത് എന്റെ മൂത്ത മകന്‍ സച്ചിനും രോഗം ബാധിച്ചു. അവന്റെ അവസ്ഥ വളരെ മോശമായിരുന്നു. രോഗം കൂടിയതോടെ അവന്റെ ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍ നിന്ന് എനിക്ക് സന്ദേശം വന്നപ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി.

സത്യത്തില്‍ എന്ത് ചെയ്യണം എന്നറിയാത്ത മാനസികാവസ്ഥയായിരുന്നെന്ന് രാജു പറയുന്നു. നിസ്സഹായാവസ്ഥ കൊണ്ട് ഞാന്‍ നിലവിളക്കുന്ന അവസ്ഥയിലാണ് മനസിലേക്ക് സുരേഷ് ഗോപി വന്നത്. താമസിക്കാതെ ഞാന്‍ സുരേഷ് ഗോപിയെ വിളിച്ചു. കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. എന്നില്‍ നിന്നും വിശദാംശങ്ങള്‍ എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍ വച്ചു.

പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നെന്നും താരം പറയുന്നു. ഗുജറാത്തിലുള്ള എംപിയെ നേരിട്ട് സുരേഷ് ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായം തേടി. പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് മകനെ കൊണ്ടുപോകാന്‍ എത്തി.

ഏകദേശം അഞ്ചു മണിക്കൂര്‍ യാത്ര ചെയ്ത് സച്ചിനെ രാജ്‌കോട്ടിലെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ അവനെ ജീവനോടെ തിരിച്ചുകിട്ടില്ലായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ആ സമയത്ത് ഞാന്‍ എല്ലാ ഈശ്വരന്‍മാരെയും കണ്ടു, അതിനും മുകളില്‍ ഈശ്വര തുല്യനായ സുരേഷ് കാരണമാണ് മകന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും’ എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

You May Also Like