Film News

ഷാരൂഖ് നടത്തിയ ലഹരിപാര്‍ട്ടി, വെളിപ്പെടുത്തലുമായി ഷെര്‍ലിന്‍ ചോപ്ര

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരികേസില്‍ അകത്തായതോടെ പല വിവാദങ്ങളും തലപൊക്കി തുടങ്ങിയിരിക്കുകയാണ്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍
ഷാരൂഖ് നടത്തിയ ഒരു ലഹരി പാര്‍ട്ടിയിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അഡല്‍റ്റ് കണ്ടന്റ് ക്രിയേറ്ററായ ഷെര്‍ലിന്‍ ചോപ്ര.


ഷാരൂഖ് സംഘടിപ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാര്‍ട്ടിയില്‍ വച്ചായിരുന്നു ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടന്നത്. പാര്‍ട്ടിക്കിടെ വാഷ്‌റൂമില്‍ പോകാനായി എത്തിയപ്പോള്‍ അവിടെ കണ്ട കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചുവെന്നാണ് ഷെര്‍ലിന്‍ ചോപ്ര പറയുന്നത്. ഞാന്‍ തെറ്റായ സ്ഥലത്താണല്ലോ എത്തിയതെന്ന് വരെ ഞാന്‍ ചിന്തിച്ചു പോയി. താരങ്ങളുടെ ഭാര്യമാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡര്‍ എടുക്കുകയായിരുന്നു. നമ്മള്‍ സാധാരണയായി പറയുന്ന കൊക്കെയ്ന്‍ ആയിരുന്നു അത്,ഉടനെ തന്നെ താനവിടെ നിന്നും പോയെന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്നും ഇതോടെ മനസ്സിലായെന്നും ഷെര്‍ലിന്‍ പറഞ്ഞു. ആര്യന്റെ ഖാന്റെ ലഹരി കേസുമായി ഷെര്‍ലിന്‍ ചോപ്രയുടെ വാക്കുകളെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഷാരൂഖിനും ലഹരി പാര്‍ട്ടികളുമായി അടുത്ത ബന്ധമാണുള്ളതെന്ന് വേണം മനസിലാക്കാന്‍

 

 

Trending

To Top