Film News

മദ്യലഹരിയിൽ സ്വന്തം കാർ ലിഫ്റ്റ് കൊടുത്തയാളുടേതെന്നു കരുതി; കാർ അപരിചിതനു നൽകി യുവാവ് വീട്ടിൽ പോയത് മെട്രോയിൽ!

വിചിത്രമായ ഒരു സംഭവമാണ് ഇന്നലെഡൽഹിയിൽ നടന്നത്. തികച്ചും അവിശ്വസനീയമാണ് ഈ സംഭവം. സംഭവം നടക്കുന്നത് ഡൽഹിയിലെ ഗുരുഗ്രാമിലാണ്. ഗോൾഫ് കോഴ്സ് റോഡിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ അമിത് പ്രകാശ് എന്നയാളുടെ കാറും കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളുമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ജോലിസ്ഥലത്തു നിന്നും തിരികെ വരുന്നതിനിടയിൽ ഗോൾഫ് കോഴ്സ് റോഡിലെ ഒരു ബാറിലെത്തി അമിത് മദ്യം വാങ്ങി. അവിടെയിരുന്ന് മദ്യപിച്ച ഇയാൾ മദ്യലഹരിയിൽ 2,000 രൂപയുടെ ബില്ലിനു പകരം 20,000 രൂപയാണ് നൽകിയത്. എന്നാൽ കടയുടമ 18,000 തിരികെ നൽകുകയും ചെയ്തു എന്ന് അമിത് പോലീസിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

അമിത് കാറിലെത്തി വീണ്ടും മദ്യപിക്കാൻ തുടങ്ങി. അതേ സമയം പെട്ടെന്ന് ഒരു അപരിചിതൻ വന്ന് അമിത്തിനോട് ലിഫ്സ്റ്റ് ചോദിച്ചു. ഇയാളെ വണ്ടിയിൽ കയറ്റി യാത്രയ്ക്കിടെ വീണ്ടും മദ്യപിച്ചു. അയാൾക്കും അമിത് മദ്യം നൽകി. സുഭാഷ് ചൗക്കിൽ എത്തുന്നതുവരെ താൻ അപരിചിതനെ കൂടെക്കൂട്ടി സ്വയം വാഹനമോടിച്ചതായും ഇയാൾ പരാതിയിൽ പറയുന്നു.

അതിനു ശേഷം ഈ അപരിചിതൻ പറഞ്ഞതനുസരിച്ച് അമിത മദ്യലഹരിയിൽ സ്വന്തം കാറിൽ നിന്ന് ഇറങ്ങിയെന്നും അവിടെ നിന്ന് വീട്ടിലേക്കെത്താൻ മെട്രോ സ്റ്റേഷനിലെത്താൻ ഓട്ടോ വിളിക്കുകയും തുടർന്ന് മെട്രോയിൽ കയറി വീട്ടിലെത്തുകയും ചെയ്തു. മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോളാണ് തനിക്കു പറ്റിയ അബദ്ധവും തന്റെ കാർ മോഷ്ടിക്കപ്പെട്ട കാര്യവും അമിത് തിരിച്ചറിഞ്ഞത്. എന്നാൽ അപരിചിതനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അമിതിന് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നും കാറിൽ തന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും ബാറിൽ നിന്ന് ലഭിച്ച18,000 രൂപയും ഉണ്ടായിരുന്നു എന്നും അമിത് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

 

Trending

To Top