Film News

അന്ന് അച്ഛന്‍ മോഹന്‍ലാലിന് ശബ്ദമായി..!! ഇന്ന് മകന്‍ പ്രണവിന് ശബ്ദമായി!!

മലയാളികള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കാന്‍ തന്റെ സ്വരമാധുര്യത്തില്‍ ഒരുപാട് പാട്ടുകള്‍ പ്രേക്ഷര്‍ക്ക് സമ്മാനിച്ച പ്രിയപ്പെട്ട ഗാകയനാണ് ജി. വേുഗോപാല്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ അരവിന്ദന്റെ പാട്ടുകള്‍ക്കും ആരാധകര്‍ ഏറെയാണ്. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് തുടങ്ങിയ പ്രയാണമാണ് വേണുഗോപാലിന്റെത്. ഇപ്പോഴിതാ അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്ന ഒരു കൗതുകം ഉണര്‍ത്തുന്ന ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്.

മോഹന്‍ലാല്‍ എന്ന അതുല്യ പ്രിതഭയ്ക്ക് വേണ്ടി ഒരുപാട് ഗാനങ്ങള്‍ വേണു ഗോപാല്‍ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇപ്പോഴിതാ തലമുറ മാറി… പ്രണവ് മോഹന്‍ലാലിന് വേണ്ടി വേണുഗോപാലിന്റെ മകന്‍ അരവിന്ദും സിനിമയില്‍ പാടിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലിന് വേണ്ടി അരവിന്ദ് ഹൃദയം എന്ന ചിത്രത്തില്‍ പാടിയ ഗാനം ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഈ കാര്യം സൂചിപ്പിക്കുന്ന ഒരു പോസ്റ്റാണ് വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്.. .’മുഖവും, ശബ്ദവും..വര്‍ഷങ്ങളായി, രണ്ട് തലമുറകളിലൂടെ’ എന്ന ക്യാപ്ഷനൊപ്പമാണ് ജി വേണുഗോപാല്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒരുപാട് പേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായ വേണുഗോപാല്‍ പിന്നണി ഗാനരംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. അച്ഛനും മകനും ചേര്‍ന്ന് നിരവധി ഗാനങ്ങള്‍ ആരംഭിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ‘മായാ മഞ്ചലില്‍..’ എന്ന ഗാനമാണ് ജി വേണുഗോപാല്‍ മകനൊപ്പം ചേര്‍ന്ന് പാടിയതില്‍ ഒരു ഗാനം. അച്ഛന്‍ വേണുഗോപാലിന്റെ ഹിറ്റ് ഗാനങ്ങള്‍ ആരാധകര്‍ക്കായി പാടി മകനും ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്.

Trending

To Top