Film News

ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു;നല്ല സമയത്തിന്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്‌സൈസ്

ഒമർ ലുലുവിന്റെ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് നല്ല സമയം. സിനിമ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമാ ട്രെയിലറിനെതിരെ കേസെടുത്ത് എക്‌സൈസ് വകുപ്പ്. ചിത്രത്തിന്റെ ട്രെയിലർ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണ് പറഞ്ഞ് സംവിധായകനും നിർമ്മാതാവിനും എക്‌സൈസ് നോട്ടീസ് അയച്ചു

കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ആണ് സിനിമയ്‌ക്കെതിരെ കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയി ഇർഷാദ്, വിജീഷ് ,എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമയിൽ നീന മധു,നന്ദന സഹദേവൻ, ഗായത്രി ശങ്കർ, നോറ ജോൺസൺ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായികമാർ.

ഒമർ ലുലു തന്റെ അഞ്ചാമത്തെ സംവിധാന സംരംഭമാണ് നല്ല സമയം.ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത്.നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ധാാർത്ഥാണ് ആണ്.എഡിറ്റ് ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണനാണ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് സിനിമ നിർമിക്കുന്നത്

 

Trending

To Top