Film News

‘ഇന്ന് കൊച്ചിയിൽ ഞാൻ എത്തുന്നു നിങ്ങളെ കാണാൻ’ മലയാളം പറഞ്ഞ് ജയം രവി

തമിഴ് താരം ജയം രവി മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ്. തന്റെ ഹൃദ്യമായ പുഞ്ചിരികൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളത്തിലും ഒത്തിരി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മണിരത്നത്തിന്റെ ഇതിഹാസ ചിത്രമായ പൊന്നിയിൻ സെൽവനിൽ നായകകഥാപാത്രമായ അരുൺമൊഴി വർമ്മനായാണ് താരം പ്രേക്ഷകർക്ക് മുൻപിലേക്കെത്തുന്നത്.

തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ജയം രവി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും ്അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് മലയാളി ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ ഇന്ന് കൊച്ചിയിൽ ഞാൻ എത്തുന്നു നിങ്ങളെ കാണാൻ ‘  മലയാളത്തിൽ ആയിരുന്നു തന്റെ ചിത്രങ്ങൾക്ക് ജയം രവി നൽകിയ ക്യാപ്ഷൻ. ഇത് കൂടാതെ തന്നെ ‘കൊച്ചി സുഖമാണോ?’ എന്ന് ചോദിച്ചുകൊണ്ടുള്ള സ്റ്റോറിയും താരം പങ്കുവെച്ചിരിുന്നു.

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷനായി ഇന്ന് കൊച്ചിയിൽ എത്തുണ്ട് ജയം രവിയും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും. വൈകീട്ട് 6 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന വിവിധ പൊതു പരിപാടികളിൽ താരങ്ങൾ ആരാധകരെ കാണുന്നതാണ്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Jayam Ravi (@jayamravi_official)

 

Trending

To Top