കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദി!!! ജീവനോടെ തിരിച്ച് പോകുമോ എന്ന് സംശയിച്ചു !! ആരാധരെ കണ്ട് ഞെട്ടി ടൊവിനോ

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’ തിയ്യറ്ററിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12നാണ് തിയ്യറ്ററിലെത്തുക. തല്ലുമാലയുടെ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പ്രൊമോഷന്‍…

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം
‘തല്ലുമാല’ തിയ്യറ്ററിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12നാണ് തിയ്യറ്ററിലെത്തുക. തല്ലുമാലയുടെ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പ്രൊമോഷന്‍ പരിപാടി ജനത്തിരക്ക് കാരണം മുടങ്ങിയിരിക്കുകയാണ്.

അണിയറ പ്രവര്‍ത്തകര്‍ക്ക് തിരക്ക് കാരണം പ്രൊമോഷന്‍ പരിപാടി നടത്താനായില്ല. മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്.

‘ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദിയെന്നുമാണ്’ ടൊവിനോ ലൈവില്‍ വന്ന് പറഞ്ഞത്. ഇത്രയും വലിയ ജനത്തിരക്ക് മുമ്പ് എങ്ങും താന്‍ കണ്ടിട്ടില്ലന്നും ടോവിനോ പറഞ്ഞു.

തിയ്യറ്ററിലെത്താനിരിക്കെ ചിത്രത്തിലെ പ്രൊമോ സോംഗ് പുറത്തുവന്നിട്ടുണ്ട്.
മണവാളന്‍ തഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ദബ്‌സിയും സാ യും ചേര്‍ന്നാണ് ആലാപനം.