Film News

ഉർഫി ജാവേദ് അശ്ലീല പ്രവൃത്തികൾ നടത്തുന്നു; പരാതിയുമായി അഭിഭാഷകൻ

തന്റെ വസ്ത്രധാരണത്തിലൂടെ എന്നും ശ്രദ്ധേയമായ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ ടെലിവിഷൻ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖ്. പൊതുസ്ഥലങ്ങളിലും സോഷ്യൽ മീഡിയയിലും അശ്ലീലവും നിയമവിരുദ്ധവുമായ പ്രവൃത്തികൾ നടത്തി എന്നാണ് അഭിഭാഷകന്റെ ആരോപണം.

അഭിഭാഷകൻ അന്ധേരി പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. പോലീസ് ഉർഫി ജാവേദിനെതിരെ രേഖാമൂലം പരാതി കിട്ടിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.തന്റെ അസാധാരണമായ ഫാഷൻ കാരണം എന്നും വിവാദങ്ങളിൽപ്പെടാറുണ്ട് താരം. ചാക്കുകൾ, കയറുകൾ,പൊട്ടിയ കണ്ണടകൾ, പൂക്കളുടെ ഇതളുകൾ തുടങ്ങി വസ്ത്രധാരണത്തിൽ പരീക്ഷളങ്ങൾ നടത്താറുണ്ട് താരം.

അടുത്തിയെ തന്നെ യുവാക്കൾ ശല്യംചെയ്യുന്നു എന്നാരോപിച്ച് ഉർഫി ജാവേദ് രംഗത്ത് എത്തിയിരുന്നു.പത്തു വൻശ് രോഹിര എന്ന പയ്യനും അവന്റെ പത്ത് സുഹൃത്തുക്കളും ചേർന്ന് എന്നെ നിരന്തരം വിളിക്കുന്നുവെന്നും ഇവർക്കെതിരെ പൊലീസിൽ പരാതി കൊടുക്കാൻ ഒരുങ്ങുകയാണെന്നും നടി പറഞ്ഞിരുന്നു.തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഇക്കാര്യം പറഞ്ഞത്‌. ഉർഫി ജവേദിന്റെ വസ്ത്രധാരണം പുരുഷൻമാരെ വഴി തെറ്റിക്കും എന്ന് എഴുത്തുകാരൻ ചേതൻ ഭഗത് പറഞ്ഞിരുന്നു

Trending

To Top