Film News

കിവി കൊണ്ട് ടോപ്പ് നിർമ്മിച്ച് ഉർഫി ജാവേദ് ; ചിത്രം വൈറൽ

വ്യസ്തമായ ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് വാർത്തകളിൽ ഇടം നേടിയ താരമാണ് ഉർഫി ജാവേദ് . ബോൾഡ് ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നതിൽ പേരുകേട്ട നടിയാണ് ഉർഫി ഇപ്പോഴിതാ വീണ്ടും തന്‌റെ ഫാഷൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം. കൂട്ടം കിവി പഴം ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്

വൃത്തിയായി മുറിച്ച ഒരു കൂട്ടം കിവികൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു ടോപ്പും അതോടൊപ്പം കറുത്ത കാർഗോ പാന്റും ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. ഉർഫി ജാവേദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മനോഹരമായി നിർമ്മിച്ച വസ്ത്രം കാണാൻ കഴിയും. നിരവധി കമന്റുകളആണ് ചിത്രത്തിന് താഴെ എത്തുന്നത്. എന്നാൽ അതൊന്നു താരം മൈൻഡ് ചെയ്യാറില്ല്.ബിഗ് ബോസ് എത്തിയ് ശേഷമാണ് ഉർഫി ജാവേദ് പ്രശസ്തയായത്.


തന്റെ അസാധാരണമായ ഫാഷൻ കാരണം എന്നും വിവാദങ്ങളിൽപ്പെടാറുണ്ട് ഉർഫി ജാവേദ്. ചാക്കുകൾ, കയറുകൾ,പൊട്ടിയ കണ്ണടകൾ, പൂക്കളുടെ ഇതളുകൾ തുടങ്ങി വസ്ത്രധാരണത്തിൽ പരീക്ഷിച്ചിട്ടുണ്ട് താരം.ഉർഫി ജവേദിന്റെ വസ്ത്രധാരണം പുരുഷൻമാരെ വഴി തെറ്റിക്കും എന്ന് അടുത്തിടെ എഴുത്തുകാരൻ ചേതൻ ഭഗത് പറഞ്ഞിരുന്നു

Trending

To Top