‘രശ്മിക നീ സുന്ദരിയാണ്, നിന്റെ പേര് പറയുമ്പോള്‍ തന്നെ എല്ലാവരും ചിരിക്കുന്നു’ വിജയ് ദേവരകൊണ്ട

ഹനു രാഘവപാഡി സംവിധാനം ചെയ്യുന്ന സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പം പ്രമോഷന്‍ പരിപാടിയുടെ തിരക്കിലാണ് നടി രശ്മിക മന്ദാന. മറുവശത്ത്, താരത്തിന്റെ കാമുകന്‍ എന്ന്…

ഹനു രാഘവപാഡി സംവിധാനം ചെയ്യുന്ന സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പം പ്രമോഷന്‍ പരിപാടിയുടെ തിരക്കിലാണ് നടി രശ്മിക മന്ദാന.

മറുവശത്ത്, താരത്തിന്റെ കാമുകന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന വിജയ് ദേവരകൊണ്ട തന്റെ ബോളിവുഡ് അരങ്ങേറ്റമായ ലൈഗറിന്റെ പ്രമോഷന്റെ തിരക്കിലാണ്, അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക. അടുത്തിടെ, വിജയ് ദേവരകൊണ്ട സീതാ രാമത്തിന്റെ ഒരു പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവിടെ രശ്മികയും ഉണ്ടായിരുന്നു. വൈജയന്തി മൂവിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ചടങ്ങിലെ താരത്തിന്റെ പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ”രശ്മിക, നിങ്ങള്‍ എല്ലായ്‌പ്പോഴും വളരെ സുന്ദരിയാണ്. ഞാന്‍ നിങ്ങളുടെ പേര് പറയുമ്പോള്‍ തന്നെ എല്ലാവരും ചിരിക്കുന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല.’ എന്നായിരുന്നു താരം രസകരമായി പറഞ്ഞത്.

ഗീത ഗോവിന്ദം റിലീസ് ചെയ്തത് മുതല്‍ രശ്മികയുടെയും വിജയ്‌യുടെയും ഡേറ്റിംഗിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അടുത്തിടെ, കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ വിജയും അനന്യയും പങ്കെടുത്തപ്പോള്‍, ഇരുവരും പരസ്പരം ഡേറ്റിംഗ് നടത്തുന്നുവെന്ന അനന്യ സൂചന നല്‍കിയെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. രശ്മികയ്ക്ക് മുമ്പ് രക്ഷിത് ഷെട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു, തുടര്‍ന്ന് അവര്‍ വിവാഹ നിശ്ചയം ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് രശ്മിക സിനിമാ രംഗത്തേക്ക് വന്നത്.

അടുത്ത കാലത്തായി ഇന്‍സ്റ്റാഗ്രാമില്‍ വളരെയധികം ഫോളോവേഴ്സും ആരാധകരേയും നേടിയിരിക്കുകയാണ് രശ്മിക. രണ്‍ബീര്‍ കപൂറിനൊപ്പം അനിമല്‍, വിജയ്ക്കൊപ്പം വാരിസു എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് താരം. പുഷ്പയുടെ തുടര്‍ച്ചയായ പുഷ്പ: ദി റൂള്‍ എന്ന ചിത്രത്തിലും ഉണ്ട് നടി.