തലേദിവസം വരെ മെസേജ് ചെയ്തയാള്‍ ഇനിയില്ലെന്ന് അറിഞ്ഞതോടെ തളര്‍ന്നു പോയി; പ്രിയപ്പെട്ടവന്റെ വേര്‍പാടിനെ കുറിച്ച് വിന്‍സി

വികൃതി എന്ന ചിത്രത്തില്‍ സൗബിന്റെ നായികയായെത്തിയ വിന്‍സിയെ മലയാളികള്‍ക്കെല്ലാം ഇഷ്ടമാണ്. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സന്തോഷം വന്നാല്‍ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അത് ഭയങ്കരമായി ഇഫക്ട് ചെയ്യും.…

വികൃതി എന്ന ചിത്രത്തില്‍ സൗബിന്റെ നായികയായെത്തിയ വിന്‍സിയെ മലയാളികള്‍ക്കെല്ലാം ഇഷ്ടമാണ്. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സന്തോഷം വന്നാല്‍ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അത് ഭയങ്കരമായി ഇഫക്ട് ചെയ്യും. ഹാപ്പിയായിരിക്കുമ്പോഴാണ് അഭിനയിക്കുന്നതെങ്കില്‍ അത് കറക്ട് ആയിരിക്കും.

അത് ഇമോഷനല്‍ സീന്‍ ആണെങ്കിലും. ഞാന്‍ മനസ്സ് മാക്സിമം കാം ആന്‍ഡ് ഹാപ്പിയായി വെക്കാന്‍ നോക്കും. അങ്ങനെ നമ്മള്‍ ചെയ്യുന്നതൊക്കെ അടിപൊളിയാണ്. പക്കയായിരിക്കും. നായിക നായകനില്‍ ഡയറക്ട് വര്‍ക് ഷോപ്പ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയതാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷമെന്ന് നടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അതേസമയം തന്നെ ഏറ്റവും തളര്‍ത്തിയ അനുഭവത്തെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്. ‘എന്റെ ലൈഫില്‍ ഏറ്റവും കണക്ടഡ് ആയിട്ടുള്ള ഒരു അനുഭവമാണത്. തലേദിവസം വരെ മെസേജ് ചെയ്ത എന്റെ ബെസ്റ്റ് ഫ്രണ്ട് ഇനിയില്ല എന്ന് പിറ്റേന്നു രാവിലെ വേറൊരാള്‍ വിളിച്ചു പറഞ്ഞറിഞ്ഞപ്പോള്‍ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റിയില്ല.

സങ്കടവും ഡിപ്രഷനുമെല്ലാം കൂടി ഞാന്‍ തളര്‍ന്നുപോയി. അത് ഓവര്‍കം ചെയ്യാന്‍ രണ്ടര വര്‍ഷമെടുത്തു. ആ സുഹൃത്തിനോടാണ് പ്രണയം തോന്നിയത്. പ്രണയത്ത കുറിച്ച് പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം നല്ല സുഹൃത്തായി, പിന്നെ പിന്നെ കാമുകനായി, പിന്നെ വീണ്ടും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി ഇരിക്കുമ്പോഴായിരുന്നു വിയോഗമെന്നും നടി വെളിപ്പെടുത്തി.