‘ഉല്ലാസ’ത്തിലെ പുതിയ ഗാനമെത്തി; ഇത് ഷാന്‍ റഹ്‌മാന്‍ മാജിക് എന്ന് ആരാധകര്‍

നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം. ഷെയ്ന്‍ നിഗം നായകനായി എത്തുന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘ഈ രാവും’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ ആണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഇത് ഷാന്‍ റഹ്‌മാന്റെ മറ്റൊരു മാജിക് ആണെന്നാണ് ഗാനം കേട്ട ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

അക്ബര്‍ ഖാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് വരികളെഴുതിയിരിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്‌കര്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന ആദ്യ മലയാളം സിനിമയെ പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. മുന്‍കാല കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഉല്ലാസത്തിലെ നായിക.

കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. ജൂലൈ ഒന്നിനാണ് സിനിമ തിയേറ്ററുകളില്‍ എത്തുക.

 

Previous articleഇറങ്ങിപ്പോകാന്‍ ഞാന്‍ റെഡിയാണ്…! പക്ഷേ പുറത്ത് പോയാല്‍!!.. റിയാസ് പറയുന്നു…
Next articleഎന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം! അതാണ് ലക്ഷ്യം, നൈല ഉഷ