സൂക്ഷിക്കുക, ഹോട്ടലുകളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി നീലച്ചിത്ര മാഫിയകള്‍ക്ക്‌ വില്‍ക്കുന്ന സംഘം പിടിയില്‍

ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി നീലച്ചിത്ര മേഖലയില്‍ പണത്തിനു വില്‍ക്കുന്ന സംഘം പിടിയില്‍. ലോകത്തിന്‍റെ പല്ഭാഗത്ത്‌നിന്നും ഇത്തരം സംഭവങ്ങള്‍ തുടരെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഹോട്ടലില്‍ താമസിക്കുന്നവരുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയത്  ദക്ഷിണ കൊറിയിലാണ്. മൂ​ന്നു പേ​ർ അറസ്റ്റിലായി.

ഇ​ത്ത​ര​ത്തി​ൽ പ​ക​ർ​ത്തി ഇവര്‍ വില്‍പ്പന നടത്തിയത് ഹോ​ട്ട​ലു​ക​ളി​ൽ‌ താ​മ​സി​ച്ച 1,600 പേ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളാ​ണ്. 5 ലക്ഷം രൂപയോളം ഈ സംഘം  സ​മ്പാ​ദി​ച്ചു. ചെ​റി​യ കാ​മ​റ​ക​ൾ  അ​തീ​വ ര​ഹ​സ്യ​മാ​യി ടി​വി, ഹെ​യ​ർ ഡ്ര​യ​ർ ഹോ​ൾ​ഡ​ർ, സോ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഘ​ടി​പ്പി​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

പ്ര​തി​ക​ൾ ര​ഹ​സ്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് കൊ​റി​യ​യി​ലെ 10 ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​ണ്. ഇ​തി​നാ​യി 1 എം​എം ലെ​ൻ​സ് കാ​മ​റ​ക​ൾ പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ സ്ഥാ​പി​ച്ചു. മു​പ്പ​ത് സെ​ക്ക​ൻ​ഡ് ദൃ​ശ്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ശേ​ഷം താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ണം സ്വീ​ക​രി​ച്ച് പൂ​ർ​ണ വീ​ഡി​യോ ന​ൽ​കു​ക​യാ​യി​രു​ന്നു രീ​തി.

വെ​ബ്സൈ​റ്റി​ലൂ​ടെ 803 വീ​ഡി​യോ​ക​ളാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ 10 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്ക് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കിയത് ന​വം​ബ​റി​ലാണ്.