സേവാഭാരതിയെ തള്ളിപറയില്ല…ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം- ഉണ്ണി മുകുന്ദന്‍

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല, ദേശീയ മൂല്യങ്ങളുള്ള ബി.ജെ.പി അനുകൂലിയാണ് താന്‍. ഇതൊക്കെയാണ് തന്റെ രാഷ്ട്രീയമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. മേപ്പടിയാന്‍ സിനിമയില്‍ ഉയര്‍ന്ന രാഷ്ട്രീയ…

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല, ദേശീയ മൂല്യങ്ങളുള്ള ബി.ജെ.പി അനുകൂലിയാണ് താന്‍. ഇതൊക്കെയാണ് തന്റെ രാഷ്ട്രീയമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. മേപ്പടിയാന്‍ സിനിമയില്‍ ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങളിലാണ് ഉണ്ണി മുകുന്ദന്‍ നിലപാട് വ്യക്തമാക്കിയത്.

മേപ്പടിയാന്‍ സിനിമയില്‍ ബി.ജെ.പി അനുകൂല ഉള്ളടക്കമില്ല. എന്നാല്‍ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. സാമൂഹിക സേവന രംഗത്ത് സജീവമായ സേവാഭാരതി തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് സൗജന്യമായി ആംബുലന്‍സ് വാഗ്ദാനം ചെയ്തവരാണ് എന്നും ഉണ്ണി പറയുന്നു.

ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ഒരു പ്രസ്ഥാനം അവരുടെ ഉല്‍പ്പന്നം തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്‌സ് കാര്‍ഡ് വെക്കും. ആ ആംബുലന്‍സ് ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും താരം പറയുന്നു.

സിനിമ കാണാത്തവര്‍ പറയുന്ന കാര്യങ്ങളാണ് വിവാദമാക്കുന്നത്. സിനിമ കണ്ടവര്‍ക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത വരില്ല. അങ്ങനത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല.
Unnimukundan (1)
സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളവരാണ്. മാത്രമല്ല, എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലന്‍സ് തന്നത് അവരാണ്.

അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, we will take away എന്ന് പറഞ്ഞു. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. കാരണം 10-12 ദിവസം എനിക്ക് ആ സ്‌ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
iamunnimukundan_288660163_3088449594705940_476644735339324841_n
അങ്ങനെയാണ് സേവാഭാരതി ആംബുലന്‍സ് എടുത്തത്. ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാവും.

പൊളിറ്റിക്‌സുണ്ടെന്ന് കണ്ടെത്തി ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റി തരുമോയെന്നൊക്കെ ചോദിച്ചാല്‍, ഞാനത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറ് പോലുമില്ല. എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല. അത് തെറ്റാണെന്നും ഉണ്ണി പറയുന്നു.

Unni-Mukundannew-
Unni-Mukundannew-

എത്രയോ സിനിമകളില്‍ എത്രയോ പേര് ആംബുലന്‍സില്‍ ശബരിമലയില്‍ പോകുന്നു, എത്രയോ പേര്‍ ഹജ്ജിന് പോകുന്നതും കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളും ഇല്ല.

എന്നാല്‍ ഞാന്‍ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരില്‍…..it is a wrong space.എനിക്കൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ. എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ may be ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രൊ ബി.ജെ.പിയായാലും എന്റേത് നാഷണലിസ്റ്റ് വാല്യൂസാണ്. ഞാന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്‌സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും എന്നും ഉണ്ണി മനോരമയോട് പറഞ്ഞു.