നന്ദമുരി ബാലകൃഷ്ണയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘വീര സിംഹ റെഡ്ഡി’ ഒടിടിയിലെത്തുന്നു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം വീരസിംഹ റെഡ്ഡി ഫെബ്രുവരി 23, വൈകുന്നേരം 6 മണി മുതല്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രശസ്തനായ…

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം വീരസിംഹ റെഡ്ഡി ഫെബ്രുവരി 23, വൈകുന്നേരം 6 മണി മുതല്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രശസ്തനായ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രം സംക്രാന്തി റിലീസായി ബോക്‌സോഫീസില്‍ വന്‍മുന്നേറ്റമാണ് നടത്തിയത് . ശ്രുതി ഹാസന്‍, ഹണി റോസ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എസ് എസ് തമന്‍ ആണ്.

വീര സിംഹ റെഡ്ഡിയുടെ യാത്രയാണ് ആദ്യ പകുതി. ഒരു നാടും അവിടുത്തെ നാട്ടുകാരും ദൈവത്തെ പോലെ വാഴ്ത്തുകയും അവിടുത്തെ ജനങ്ങളുടെ മുഴുവന്‍ പ്രശ്‌നങ്ങളും തന്റെ പ്രശ്‌നങ്ങളായാണ് കാണുന്നത് . മാസ്സ് പെര്‍ഫോമന്‍സുമായി നിറഞ്ഞാടുകയാണ് ബാലകൃഷ്ണ ഈ ചിത്രത്തിലൂടെ.

പ്രേക്ഷകര്‍ക്ക് ജീവിതാനുഭവത്തേക്കാള്‍ വലിയ അനുഭവം നല്‍കുന്ന ഒരു മാസ് സിനിമയുടെ എല്ലാ ചേരുവകളും നിറഞ്ഞ വീരസിംഹ റെഡ്ഡിയില്‍ ബാലകൃഷ്ണ അച്ഛന്റെയും മകന്റെയും ഇരട്ട വേഷത്തില്‍ എത്തുന്നു. വീരസിംഹ റെഡ്ഡി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.