Film News

പിണറായി സർക്കാരിനൊപ്പം നിൽക്കുന്നതിൽ അഭിമാനം!ബി ജെ പി യിൽ കലാകാരന്മാർക്ക് ഒരു വിലയുമില്ല, ഭീമൻ രഘു 

നടൻ ഭീമൻ രഘു ബി ജെ പി യിൽ നിന്നും രാജിവെച്ചു കഴിഞ്ഞ ദിവസം ആയിരുന്നു എ കെ ജി സെന്ററിൽ എത്തിയത്, സി പി ഐ എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദനെയും, മന്ത്രി ശിവൻ കുട്ടിയേയും സന്ദർശിച്ച നടൻ മാധ്യമ പ്രവർത്തകരോട് താൻ ബി ജെ പി യിൽ ഉണ്ടായ ചില ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയും ചെയ്യ്തിരുന്നു,

സി പി ഐ എം ൽ ചുമതലകൾ എന്താണ് എന്നനിക്കറിയില്ല, എന്നാൽ പിണറായി സർക്കാരിനൊപ്പം നിൽക്കുന്നതിൽ തനിക്ക് അഭിമാനം ആണെന്നും, മന്ത്രി പിണറായി വിജയനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വളരെ ഭാഗ്യമാണെന്നും, എല്ലാവരിൽ നിന്നും അദ്ദേഹം തികച്ചും വത്യസ്തനായ ഒരു വ്യക്തി ആണെന്നും നടൻ പറഞ്ഞു. കലാകാരന്മാർക്കു ഗുണം ചെയ്യുന്ന ഒരു പാർട്ടി ആണ് സി പി ഐ എം

പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ഒരാൾ തന്നെയാണ് നമ്മളുടെ സി എം ,മത വർഗ്ഗയിതക്കെതിരെ അദ്ദേഹം പോരാടുന്ന ഒരു വ്യക്തികൂടിയാണ്, എന്നാൽ ബി ജെ പി കലാകാരന്മാർക്കു ഒരു ഗുണവും ചെയ്തിട്ടില്ല, നരേന്ദ്ര മോദിയോട് ആരാധന ഇല്ല, ചിന്തിക്കുന്നവർക്ക് നിൽക്കാനുള്ള ഒരു തട്ടല്ല  ബി ജെ പി, എന്റെ കഴിവുകൾ ഇനിയും സി പി ഐ എം പാർട്ടിക്കൊപ്പം ചെയ്യണെമെന്നാണ് എന്റെ ആഗ്രഹം ഭീമൻ രഘു പറയുന്നു.

 

Most Popular

To Top