ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിൽ പിടിച്ച വിഘ്‌നേഷിന് പുതിയ റോൾ; തീയറ്ററിൽ ചിരിച്ച് മറിയാൻ ടിക്കറ്റെടുക്കൂ, ‘അയ്യർ ഇൻ അറേബ്യ’

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറിന്റെ നിർമ്മാണത്തിൽ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഫെബ്രുവരി 2നാണ് തിയറ്റർ റിലീസ് ചെയ്യുന്നത്.

ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയാണ് വിഘ്‌നേഷ് വിജയകുമാർ. പ്രവാസി ബിസിനസ്മാൻ എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിച്ച ഇദ്ദേഹം കണ്ടന്റ് ഒറിയന്റായ സിനിമകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. റിയൽ എസ്റ്റേറ്റ്, റെന്റ് എ കാർ തുടങ്ങിയവയുടെ ബിസിനസുകളാണ് വിഘ്‌നേഷ് യുഎഇയിൽ നടത്തുന്നത്.

തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രവുമായ് എം എ നിഷാദ് പ്രേക്ഷകരിലേക്കെത്തുന്നത്. മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായ് ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങളാണ് അണിനിരക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുങ്ങുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമാണിത്.

ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: ആനന്ദ് മധുസൂദനൻ, ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.

Hot this week

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന...

ജാസ്മിന്റെ കള്ളക്കളി ബിഗ്ഗ്‌ബോസ് മുക്കി; പ്രൊമോയിലുണ്ട് എപ്പിസോഡിലില്ല; എന്താണ് നടന്നത്?

അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് നേടാനുള്ള ടാസ്കും...

അങ്ങനെ എന്റെ ജീവിതത്തിൽ നല്ലൊരു കാര്യം നടന്നു! വെളിപ്പെടുത്തലുമായി എലിസബത്ത് 

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത് ഉദയന്‍, പുതിയതായ തന്റെ ജീവിതത്തിൽ...

കുട്ടിയല്ലേ! കുറച്ചു ഓവറാണ്, ദേവ നന്ദക്കെതിരെ വിമർശനം, പോലീസിൽ പരാതി നൽകി മാതാപിതാക്കൾ 

ബാലതാരമായി മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെദ്ധ പിടിച്ചു...

ഞാൻ ആ രോഗബാധിതനാണ്! 41 വയസിലാണ് ഇത് കണ്ടുപിടിച്ചത്, ഫഹദ് ഫാസിൽ 

എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം...

Topics

തന്റെ മൂത്രം താൻ കുടിക്കുന്നതിനു കേൾക്കാത്ത മ്ലേച്ഛമായ വാക്കുകൾ ഇല്ല, കൊല്ലം തുളസി 

ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് നടൻ കൊല്ലം തുളസി പറയുന്നു....

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

Related Articles

Popular Categories