അപ്രതീഷിതമായ ആ അപകടത്തിൽ തന്റെ നട്ടെല്ലിനെ ക്ഷതം സംഭവിച്ചു! തനിക്ക് നേരിട്ട പരിഹാസങ്ങളെ കുറിച്ച്; അരവിന്ദ് സ്വാമി 

തെന്നിന്ത്യയിൽ  തിളങ്ങി നിന്നിട്ടുള്ള നടനാണ് അരവിന്ദ് സ്വാമി, ഇപ്പോൾ നടൻ തനിക്ക് സംഭവിച്ച ഒരു അപകടത്തെ കുറിച്ചും, കേട്ട പരിഹാസങ്ങളെ  കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ ,2005ൽ തനിക്ക്  അപ്രതീക്ഷിതമായുണ്ടായ ആക്‌സിഡന്റിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേൽക്കുകയും നാലഞ്ച് വർഷകാലം കിടപ്പിലാകുകയും ചെയ്യ്തു, എന്നാൽ മണിരത്ന സാറിന്റെ പിൻബലത്തോടെ ആയിരുന്നു തന്റെ ജീവിതം അടിമുടി മാറിയത്. അതിനു ശേഷമാണ് താൻ കടൽ എന്ന ചിത്രത്തിൽ അഭിനയിച്ചു വീണ്ടും സിനിമ മേഖലയിൽ സജീവമായത് അരവിന്ദ് സ്വാമി പറയുന്നു

ഒരിക്കൽ താൻ നേരിട്ട് പരിഹാസങ്ങൾ ,താൻ  തടിവെച്ച കാര്യം മറച്ചുവെക്കാൻ ആഗ്രഹിച്ചിരുന്നില്ല. ആ സമയത്ത് തന്റെ  ആരോഗ്യം മോശമായിരുന്നുവെന്നതാണ് ആ അവസ്ഥയ്ക്ക് പിന്നിലെ കാരണം,അസുഖ ബാധിതനായിരുന്ന സമയത്ത് തനിക്ക്   ധാരാളം ഗുളികകൾ കഴിക്കേണ്ടതായി വന്നിരുന്നു. എന്നാൽ യഥാർത്ഥത്തിൽ  എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഇതിനെ കളിയാക്കാൻ ചിലർ മീമുകൾ ഉണ്ടാക്കി.’ ചിലരെങ്കിലും അറിഞ്ഞുകൊണ്ട് ചെയ്തതാകാമെന്നും  അതിനെ ന്യായീകരിക്കാൻ താനില്ലെന്നും  അത് എങ്ങനെ എടുക്കുന്നു എന്നത് നമ്മുടെ ഇഷ്ടമാണ് എന്നും അരവിന്ദ് സ്വാമി പറയുന്നു

ഒരിക്കൽ താൻ  കുടുംബത്തോടൊപ്പം ശ്രീലങ്കയിലേക്ക് ഒരു യാത്ര പോയിരുന്നു. അന്ന് കുട്ടികൾ വളരെ ചെറുതായിരുന്നു. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ അവിടെയുള്ള ഒരു സ്ത്രീതന്റെ കുട്ടിയോട്  പറഞ്ഞു അച്ഛനോട് കുറച്ച് കഴിക്കാൻ പറയൂവെന്ന്. അത് തീർച്ചയായും തന്റെ  കുട്ടിയെ ബാധിക്കുമെന്നും അരവിന്ദ് സ്വാമി പറയുന്നു. കാണുന്നവർക്ക്  തന്നെ  കുറിച്ച് എന്തുവേണമെങ്കിലും പറയാം. താനത്  സ്വീകരിക്കും. എന്നാൽ തന്റെ  മക്കൾ അങ്ങനെയല്ല. അതുകൊണ്ട് മനുഷ്യർ സാഹചര്യം മനസിലാക്കി പ്രവർത്തിക്കണം അരവിന്ദ് സ്വാമി പറയുന്ന്