സോഷ്യല്‍ മീഡിയയില്‍ ഓളങ്ങള്‍ ഉണ്ടാക്കിയ പലതരം ചലഞ്ചുകള്‍ ഉണ്ടായിട്ടുണ്ട് അതില്‍ ഒന്നാണ് 10 വര്‍ഷത്തെ ചലഞ്ചുകള്‍. പല ചലഞ്ചുകളും വന്നിട്ടുണ്ടെങ്കിലും ‘ടെന്‍ ഇയര്‍ ചലഞ്ച്’ കുറച്ചുകൂടി രസകരവും ഗൃഹാതുരത്വം നിറഞ്ഞതുമാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇപ്പോഴുമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചലഞ്ച്.
‘ടെന്‍ ഇയര്‍ ചലഞ്ച്’-നിടെയാണ് ഒരു ചിത്രം കൗതുകമാകുന്നത്. മറ്റുളളവര്‍ അവരുടെ രൂപമാറ്റം കാണിക്കുമ്പോള്‍ ദയയെ പോലെയുള്ളവര്‍ അവരുടെ ജീവിതം തന്നെ മാറിയതാണ് ഈ ചലഞ്ചിലൂടെ കാണിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദയ ഈ ചിത്രം എടുക്കുമ്പോള്‍ അവള് ഒരു ആണ്‍കുട്ടിയായിരുന്നു. എന്നാല്‍ അവള് ഇന്ന് ഒരു പെണ്ണാണ്.
ട്രാന്‍സ്ജെന്ററായ ദയയും അവന്തികയും അതുപോലെ ഒരു ചിത്രമാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/permalink.php?story_fbid=377228049501703&id=100016435339466
https://www.facebook.com/jomon.luka.1/posts/2297984867149239