മരുഭൂമിയിലെ ഷൂട്ടോ കൊവിഡ് പ്രതിസന്ധിയോ ഒന്നുമല്ല നേരിട്ട വലിയ വെല്ലുവിളി; മനസ് തുറന്ന് സംവിധായകൻ ബ്ലെസി

ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തിൽ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ആടുജീവിതം നോവൽ ഒരു സിനിമയായി വരുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ പ്രേക്ഷകരോട് പറയുകയാണ് സംവിധായകൻ ബ്ലെസ്സി.

വായിച്ച പുസ്‍തകം അങ്ങനേ തന്നെ സിനിമയിൽ കാണാനാരിക്കുന്ന പ്രേക്ഷകനാണ് ശരിക്കും ഒരു വെല്ലുവിളി എന്ന് ബ്ലെസ്സി പറയുന്നു. ”ആദ്യത്തെ വെല്ലുവിളി അതാണ്. നോവലിനപ്പുറം വായനക്കാർ കാണാത്ത കാര്യങ്ങളിലേക്ക് സിനിമയിൽ എത്തുക എന്നതാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. ബെന്യാമിൻ ജീവിതം പുസ്‍തകമായപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ട്. സിനിമയിൽ പലതും കാണിക്കേണ്ട ആവശ്യമില്ല. പറയാതെ പോയത് കൂടുതൽ പറയാനാണ് താൻ ശ്രമിച്ചത്. ബെന്യാമിൻ കാണാത്ത മരുഭൂമിയിലെ കാഴ്‍ചകൾ പകർത്താനാണ് ശ്രമിച്ചത്” സംവിധായകൻ ബ്ലെസ്സി വ്യക്തമാക്കുന്നു. പുസ്‍കത്തിന്റെ ഒരു ഡോക്യുമെന്റേഷനല്ല ആടുജീവിതം സിനിമ എന്നും ഒരു വ്യക്തിത്വമുണ്ടാകുമെന്നാണ് സംവിധായകൻ ആത്മവിശ്വാസത്തോടെ പറയുന്നത്.

ബെന്യാമിൻറെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലെസ്സി ഒരുക്കുന്നത്. റിലീസ് മാർച്ച് 28നാണ് ആയിരിക്കും. ലോക നിലവാരത്തിലാണ് പൃഥിരാജിന്റെ ആടുജീവിതം സിനിമ ഒരുക്കിയിരിക്കുന്നത്. ആടുജീവിതത്തിൽ നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജെത്തുന്നത്. രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിൽ പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലെസിയും തുടങ്ങിയത്. അതേവർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോർദാനിൽ ചിത്രീകരിച്ചു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അന്തർദേശീയ വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി.

2022 മാർച്ച് 16ന് സഹാറ, അൾജീരിയ തുടങ്ങിയിടങ്ങളിൽ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ജോർദ്ദാനിൽ പ്രഖ്യാപിക്കപ്പെട്ട കർഫ്യൂ ഒരിക്കൽക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രിൽ 14ന് പുനരാരംഭിച്ചു. ജൂൺ 14ന് ചിത്രീകരണം പൂർത്തിയായി. റസൂൽ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനർ. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആർ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിർവഹിക്കുന്നത്.

Hot this week

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന...

ജാസ്മിന്റെ കള്ളക്കളി ബിഗ്ഗ്‌ബോസ് മുക്കി; പ്രൊമോയിലുണ്ട് എപ്പിസോഡിലില്ല; എന്താണ് നടന്നത്?

അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് നേടാനുള്ള ടാസ്കും...

അങ്ങനെ എന്റെ ജീവിതത്തിൽ നല്ലൊരു കാര്യം നടന്നു! വെളിപ്പെടുത്തലുമായി എലിസബത്ത് 

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത് ഉദയന്‍, പുതിയതായ തന്റെ ജീവിതത്തിൽ...

കുട്ടിയല്ലേ! കുറച്ചു ഓവറാണ്, ദേവ നന്ദക്കെതിരെ വിമർശനം, പോലീസിൽ പരാതി നൽകി മാതാപിതാക്കൾ 

ബാലതാരമായി മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെദ്ധ പിടിച്ചു...

ഞാൻ ആ രോഗബാധിതനാണ്! 41 വയസിലാണ് ഇത് കണ്ടുപിടിച്ചത്, ഫഹദ് ഫാസിൽ 

എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം...

Topics

തന്റെ മൂത്രം താൻ കുടിക്കുന്നതിനു കേൾക്കാത്ത മ്ലേച്ഛമായ വാക്കുകൾ ഇല്ല, കൊല്ലം തുളസി 

ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് നടൻ കൊല്ലം തുളസി പറയുന്നു....

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

Related Articles

Popular Categories