
വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകളുമായി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഈ വര്‍ഷമാദ്യമാണ് താരം വിവാഹതിനാകാന്‍ പോകുന്ന സന്തോഷം പങ്കുവച്ചിരുന്നത്. പ്രണയിനി തനുവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു. പൊതുചടങ്ങുകളിലെല്ലാം ഷൈനിനൊപ്പം തനുവുമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായി ഇരുവരെയും ഒന്നിച്ചു കാണാത്തതിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ ഗോസിപ്പുകള്‍ നിറയുന്നതിനിടെ ഷൈനിനൊപ്പമുള്ള പ്രണയചിത്രം പങ്കിട്ടിരിക്കുകയാണ് തനുജ.

ഷൈനിനെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന ചിത്രമാണ് തനൂജ പങ്കുവച്ചത്. ചിത്രത്തിനു താഴെ പരിഹാസ കമന്റിട്ടവര്‍ക്ക് തകര്‍പ്പന്‍ മറുപടിയും താരം നല്‍കുന്നുണ്ട്. ‘ഷൈന്‍ ടോം തേച്ചോ?’ എന്ന കമന്റിന് ‘തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ?’ എന്നാണ് തനൂജ മറുപടി കുറിച്ചത്.

ഷൈനിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തനൂജ പിന്‍വലിച്ചതോടെയാണ് പിരിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം തനൂജ പിന്‍വലിച്ചിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ പിരിയുമെന്ന് ഉറപ്പായിരുന്നുവെന്നും വിചാരിച്ചതുപോലെ തന്നെ സംഭവിച്ചുവെന്നൊക്കെയായിരുന്നു കമന്റുകള്‍. അവര്‍ക്കെല്ലാം വായയടച്ചുള്ള മറുപടിയാണിപ്പോള്‍ തനു നല്‍കിയിരിക്കുന്നത്.











