
മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി ദാസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ് മലയാളം സീസൺ 6 ൽ വന്നതോടെയാണ്. തുടക്കത്തിൽ ജാൻമണിക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് ജാൻമണിയുടെ പെരുമാറ്റം കാരണം പ്രേക്ഷകരുടെ ഇഷ്ടം കുറഞ്ഞു. നോറയുമായുള്ള തർക്കങ്ങളാണ് ജാൻമണിക്ക് കൂടുതൽ വിമർശകർ ഉണ്ടാവാൻ കാരണമായത്. വഴക്കിനിടെ ജാൻമണി ശാപ വാക്കുകൾ ഉപയോഗിച്ചതും ജാന്മണിയുടെ ഇമേജിനെ ബാധിച്ചു. ഫൈനൽ വരെ എത്തുമെന്ന് തുടക്കത്തിൽ തന്നെ തോന്നിയെങ്കിലും ജാൻമണി ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താവുകയായിരുന്നു. ഇപ്പോൾ ബിഗ് ബോസ് വീട്ടിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ജാൻമണി. ജാൻമണിക്ക് ഒപ്പം യമനുയും എത്തിയിരുന്നു. എന്തായാലും വലിയൊരു സർപ്രൈസ് യമുന ബിഗ് ബോസിൽ വെച്ച് പൊട്ടിച്ചു. ജാൻമണി വിവാഹതിയാകാൻ പോവുകയാണെന്നാണ് യമുന പറഞ്ഞത്. ഇതോടെ ആരായിരിക്കും ജാൻമണിയുടെ വരൻ, എപ്പോഴാണ് വിവാഹം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആണ് ഉയരുന്നത്. ബിഗ് ബോസ് വീട്ടിൽ എത്തിയപ്പോൾ ആണ് വിവാഹക്കാര്യം യമുന പറഞ്ഞത്. അറിഞ്ഞില്ലേ, നിങ്ങളോട് പറഞ്ഞില്ലേ എന്നാണ് യമുന ചോദിക്കുന്നത്. ഇതിന് പിന്നാലെ ആ വാർത്ത പറയുകയും ചെയ്തു വളരെ സന്തോഷത്തോടെയാണ് ബിഗ് ബോസ് വീട്ടിലുള്ളവർ ജാൻമണിയുടെ വിവാഹക്കാര്യം കേട്ടത്. എന്നാൽ വിവാഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങളാെന്നും പറഞ്ഞില്ല. ആരാണ് വരനെന്നോ എന്നാണ് വിവാഹം എന്നോ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഡോക്ടർ ആണെന്നാണ് തന്നോട് പറഞ്ഞതെന്ന് യമുന പറയുന്നുണ്ട്. നിശ്ചയം കഴിഞ്ഞ കാര്യം തങ്ങളോട് പറഞ്ഞിരുന്നു എന്നാണ് ഋഷിയും മറ്റുള്ളവരും പറഞ്ഞത്

അതോടെ എന്തായാലും ബിഗ് ബോസ് കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനായി ഒരു പരിപാടി എത്തുകയാണ് എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തനിക്ക് ഒരാളോട് ക്രഷ് ഉണ്ടെന്നും എന്നാൽ താൻ കൺഫ്യൂസ്ഡ് ആണ് എന്നും യമുന ചേച്ചി പോകുന്നതിന് മുൻപേ തന്നെ തനിക്ക് ആ ഫീലിങ് ഉണ്ടാർന്നു എന്നും ചേച്ചിയോട് താനത് പറഞ്ഞിട്ടുണ്ട് എന്നും നേരത്തെ ജാൻമോണി വ്യക്തമാക്കിയിരുന്നു. പുറത്തുള്ളവരെ സംബന്ധിച്ച് ഇതൊരു ഗെയിമായിരിക്കും, പക്ഷേ തന്നെ സംബന്ധിച്ച് ബിഗ് ബോസ് ഹൗസ് എന്നത് ഒരു കുടുംബമാണ് എന്നും ബിഗ് ബോസിൽ ഏറ്റവും കൂടുതൽ താൻ കണക്ട് ആയത് ജിന്റോ ചേട്ടൻ , ഋഷി, അൻസിബ, യമുന ചേച്ചി എന്നിവരായിട്ടായിരുന്നു എന്നെല്ലാമാണ് ജാന്മണി പുറത്തിറങ്ങിയ ശേഷം പറഞ്ഞത്. ഹൗസിൽ ജിന്റോയുമായി ആയിരുന്നു ജാന്മണിക്ക് ഏറ്റവും കൂടുതൽ സഹൃദം ഉണ്ടായിരുന്നത്. ജിൻജാൻ എന്നൊരു കോംബോ വരെ ആരാധകർ ഇരുവർക്കുമുണ്ടക്കിയിരുന്നു. ജാന്മണി പുറത്തായ വാർത്തയറിഞ്ഞ് അതി വൈകാരികമായിട്ടായിരുന്നു ജിന്റോ പ്രതികരിച്ചത്. അതേസമയം ഹൗസിൽ തുടക്കത്തിൽ തന്നെ ചർച്ചയാവാൻ ജാൻമോണിക്ക് സാധിച്ചിരുന്നു. ഹൗസിലുണ്ടായിരുന്ന സമയത്ത് ജാന്മണി നടത്തിയ പ്രസ്താവനകളും ശാപ വാക്കുകളുമെല്ലാം താരത്തിന് തിരിച്ചടിയായിരുന്നു

നോറയോടായിരുന്നു ജാന്മണി ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയത്. നോര്ക്കെതിരെ നടത്തിയ പ്രസ്താവനകൾ തന്നെയാണ് ജാന്മണിയുടെ എവീക്ഷന് തന്നെ കാരണമായത്. ബിഗ്ഗ്ബോസിൽ നിന്നും എവിക്റ്റായ ശേഷം അതിവൈകാരികമായിട്ടായിരുന്നു പുറത്തായെന്ന ബിഗ് ബോസിന്റെ അറിയിപ്പിനോട് ജാൻമോണി പ്രതികരിച്ചത്. കരച്ചിൽ നിർത്താൻ താരം ഏറെ പാടുപെട്ടു. തന്നെ തിരികെ ഹൗസിലേക്ക് വിടണമെന്ന് മോഹൻലാലിനോട് പോലും ജാന്മണി പറയുന്നുണ്ടായിരുന്നു. ബിഗ്ഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു മത്സരാർത്ഥി ഇത്രയധികം വൈകാരികമായി എവിക്ഷനെ നേരിട്ടത് എന്ന് പറയേണ്ടി വരും. അതേസമയം തന്നെ തിരക്ക് പിടിച്ച മേക്കപ്പ് ആർട്ടിസ്റ്റായ ജാന്മണി നീരവധി താരങ്ങൾക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല വിദേശത്ത് നിന്ന് പോലും ജർമനിക്ക്ക്ലൈന്റുകൾ ഉണ്ട്.











