കാണാൻ നിങ്ങൽ റെഡിയാണോ? ബിഗ് ബോസ് മലയാളം സീസണ്‍ 8 നാളെ മുതല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ ഗ്രാൻഡ് ലോഞ്ച് നാളെ സെപ്റ്റംബർ 6 വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റിലും ജിയോ ഹോട്ട്‌സ്റ്റാറിലും സംപ്രേഷണം ചെയ്യും. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ സെലിബ്രിറ്റികൾക്കൊപ്പം സാധാരണക്കാരായ മത്സരാർത്ഥികളും മാറ്റുരയ്ക്കുന്നുണ്ട്.

സാധാരണക്കാരുടെ എൻട്രി ഉറപ്പാക്കാനായി സംഘടിപ്പിച്ച ‘അഗ്നിപരീക്ഷ’ എന്ന പ്രീ-ഷോയിലൂടെയാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. രഞ്ജിനി ഹരിദാസ്, റിയാസ് സലിം, അഖിൽ മാരാർ എന്നിവരായിരുന്നു ഈ പ്രീ-ഷോയുടെ വിധികർത്താക്കൾ. തുടക്കത്തിൽ 40 മത്സരാർത്ഥികളുണ്ടായിരുന്ന മത്സരത്തിൽ നിന്നും വിവിധ ടാസ്കുകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 12 ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്.

ഷിജിൻ, ഷാമോൻ, എൽദോ, ശ്യാം, താഷി, രാകേഷ്, ഷിജുലാൽ, ലോലീറ്റ, ഷിബിന, പൂജ, സോന, അഫിയാനസ് എന്നിവരാണ് അഗ്നിപരീക്ഷയിലൂടെ ഫൈനലിലെത്തിയ ആ പന്ത്രണ്ടുപേർ. പ്രേക്ഷക വോട്ടും ടാസ്കുകളിലെ പ്രകടനവും വിലയിരുത്തി തെരഞ്ഞെടുക്കപ്പെട്ട ഈ ഫൈനലിസ്റ്റുകൾ നാളത്തെ ബിഗ് ബോസ് ലോഞ്ചിങ് എപ്പിസോഡിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുള്ള മറ്റു മത്സരാർത്ഥികൾക്കൊപ്പമാണ് ഇവരും ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നത്.