
ബിഗ് ബോസ് മലയാളം സീസൺ 8ന് തിരിതെളിഞ്ഞു. മലയാളികളുടെ പ്രിയതാരം മോഹൻലാൽ അവതാരകനായെത്തുന്ന ഷോയിൽ ഇത്തവണ 21 മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. സിനിമാ-സോഷ്യൽ മീഡിയ രംഗത്തുള്ള സുപരിചിത മുഖങ്ങൾക്കൊപ്പം ഒഡീഷനിലൂടെ വിജയിച്ചെത്തിയ കോമണർമാരും ഇത്തവണ വീടിനുള്ളിലുണ്ട്. ചലച്ചിത്രതാരം ഗായത്രി സുരേഷാണ് ആദ്യ മത്സരാർത്ഥിയായി ബിഗ് ബോസ് വേദിയിലെത്തിയത്.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30നും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കുമാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം. ഏഷ്യാനെറ്റിന് പുറമെ ജിയോ ഹോട്സ്റ്റാറിലും എപ്പിസോഡുകൾ കാണാം. കൂടാതെ ഹോട്സ്റ്റാറിലൂടെ 24 മണിക്കൂറും തത്സമയ സംപ്രേക്ഷണവും (24×7 Live) ലഭ്യമാണ്.












