സുധിയെ വിറ്റ് കാശുണ്ടാക്കേണ്ട കാര്യം ലക്ഷമിക്കില്ല! വിമര്ശനങ്ങൾക്കെതിരെ പ്രതികരിച്ചു സുധിയുടെ ഭാര്യ രേണു 

കൊല്ലം സുധിയുടെ മരണശേഷം താരത്തിന്റെ കുടുംബത്തിന് താങ്ങായി എപ്പോഴും ഒപ്പം നിൽക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര, കുറച്ചു ദിവസം മുൻപാണ് ലക്ഷ്മി നക്ഷത്ര സുധിയുടെ ഭാ​ര്യ രേണുവിന്റെ ആവശ്യപ്രകാരം സുധിയുടെ ​ഗന്ധം അടുത്തിടെ വിദ​ഗ്ധരുടെ സഹായത്തോടെ പെർഫ്യൂമാക്കി മാറ്റി  രേണുവിന് നൽകാനായിട്ടാണ് ലക്ഷ്മി  ദുബായിൽ പോയി ഇത്തരമൊരു കാര്യം ചെയ്തത്. എന്നാൽ അതിനു ശേഷം വലിയ രീതിയിലുള്ള വിമർശനമാണ്  ലക്ഷ്മിക്ക് ലഭിച്ചത്. കൊല്ലം സുധിയേയും കുടുംബത്തേയും ലക്ഷ്മി നക്ഷത്ര വിറ്റ് കാശാക്കുന്നുവെന്ന തരത്തിലായിരുന്നുഈ  വിമർശനം. ഇപ്പോഴിതാ ലക്ഷ്മിക്ക് എതിരെയുള്ള വിമർശനങ്ങൾ  വർധിച്ചതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു

താൻ ആവശ്യപ്പെട്ടിട്ടാണ് സുധിയുടെ ​ഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി തനിക് നൽകിയത്, സുധിയെ വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം ലക്ഷ്മിക്കില്ല  എന്നും രേണു പറയുന്നു. സുധി ഉണ്ടായിരുന്നപ്പോഴും തങ്ങൾക്ക് പ്രശ്നം വരുമ്പോൾ സഹായിക്കാറുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മി, നമ്മൾ ആ​ഗ്രഹിച്ചൊരു കാര്യം നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി അത്ര കഷ്ടപ്പെട്ട് ചെയ്യുമ്പോൾ അവരെ ഇങ്ങനെ സോഷ്യൽമീഡിയയിൽ വന്ന് എന്തൊക്കെയാണ് ആളുകൾ പറയുന്നത്. അത് കേൾക്കുന്നത് തങ്ങൾക്ക് സങ്കടമാണ്  എന്നും രേണു പറയുന്നു

താനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ​ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത് അല്ലാതെ ഇതിനെ കുറിച്ച് ലക്ഷ്മി നക്ഷത്രഅറിയില്ലായിരുന്നു എന്നാൽ അതിനു ശേഷമാണ്  അതിനുള്ള ശ്രമംലക്ഷ്മി  തുടങ്ങിയതും. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്ത്ദു ബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ താൻ ആദ്യമായി കണ്ടു . മാത്രമല്ല മരിച്ചവരുടെ ​ഗന്ധം പെർഫ്യൂമാക്കി കിട്ടുമെന്ന കാര്യം താൻ വീഡിയോ കാണിച്ച് സുധി ചേട്ടനോട് പറയുകയും ചെയ്തിരുന്നു, അന്ന് ചേട്ടൻ അത് കേട്ട് അത്ഭുതത്തോടെ ഇരിന്നു, ലക്ഷ്മി നക്ഷത്ര വീഡിയോ ഇട്ടത് പ്രമോഷന് വേണ്ടിയല്ലയെന്നും വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് തന്നെ താനാണെന്നും പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ലയെന്നും ചിന്നുവിനോട് പറഞ്ഞാൽ തന്റെ ആ​ഗ്രഹം സാധിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ​ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് താൻ ചോദിച്ചത് എന്നും തങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട് രേണു പറയുന്നു