എല്ലാവരും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്! ആസിഫിനെ  രമേഷ്  നാരയണന് ഒന്ന് പരിഗണിക്കമായിരുന്നു  ഒരു സമ്മാനം കൊടുക്കുന്നതല്ലേ, പിഷാരടി 

നടൻ ആസിഫ് അലിയെ പൊതുവേദിയിൽ വച്ച് സംഗീത സംവിധായകൻ രമേശ് നാരായൺ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് എത്തുകയാണ് നടൻ രമേശ് പിഷാരടി. എല്ലാവരും ഈ വിഷയത്തിൽ ആവശ്യത്തിന് അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു, താനും ഈ വീഡിയോ കണ്ടു, ആസിഫ് അലിയെ രമേശ് നാരായണിന് കുറച്ചുകൂടി പരിഗണിക്കാമായിരുന്നു എന്ന് തോന്നി പിഷാരടി പറയുന്നു. രമേശ് നാരായൺ സർ അതിന്റെ പത്രസമ്മേളനം നടത്തി കഴിഞ്ഞു എന്നാൽ ആസിഫ് ഇതുവരെയും ഈ വിഷയത്തിൽ  പ്രതികരിച്ചിട്ടുമില്ല, രമേശ് നാരായൺ സർ അത് കഴിഞ്ഞു പറഞ്ഞു  അദ്ദേഹം അത് ശ്രദ്ധിച്ചിരുന്നില്ലെന്ന്. നമ്മൾ ആ വീഡിയോ കാണുമ്പോൾ പരിഗണിക്കാമായിരുന്നു എന്ന് തോന്നി

ആസിഫിനോട് രമേശ് നാരായണിന് ഒന്നുകൂടി പ്രതികരിക്കാമായിരുന്നു, ഒരു സമ്മാനം കൊടുക്കുന്നതല്ലേ, അപ്പോൾ കുറച്ചുകൂടി അതിനോട് റെസ്പോണ്ട് ചെയ്യാമായിരുന്നു എന്ന് തനിക്ക് ആ വീഡിയോ കണ്ടപ്പോൾ തോന്നി. തീർച്ചയായും അത് ചെയ്യേണ്ടതായിരുന്നു  രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.ജൂലൈ 15നാണ് ഈ വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങള്‍ നടന്നത്.

എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ഒരുക്കുന്ന ആന്തോളജി ചിത്രമാണ് ‘മനോരഥങ്ങള്‍. എംടിയുടെ ജന്മദിനത്തിൽ ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് നടന്ന വേദിയിൽ അണിയറ പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കവേയാണ് ഈ  വിവാദ സംഭവങ്ങൾ ഒക്കെ അരങ്ങേറിയത്.