
പ്രണയ ബന്ധത്തിൽ ആയിരുന്ന സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പിരിഞ്ഞിട്ട് ഇപ്പോൾ ഏറെ നാളുകളായെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിന്നും ആ പ്രണയ ബന്ധത്തിന് മോചനം ലഭിച്ചിട്ടില്ല എന്നതാണ് കാണുന്നത്. ഇവർ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ കൂടി പങ്കുവെക്കുന്ന ചിത്രങ്ങളുടേയും വീഡിയോകളുടേയുമെല്ലാം കമന്റ് ബോക്സിൽ ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള കമന്റുകളുമായി ആളുകൾ എത്താറുണ്ട്. ഇപ്പോഴിതാ അമൃത സുരേഷ് പങ്കുവച്ച പുതിയ ചിത്രങ്ങളുടെ കമന്റ്റ് ബോക്സിലും ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കമന്റുകള്‍ പ്രത്യക്ഷ്യപ്പെട്ടിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം അമൃത സുരേഷ് നടത്തിയ വിദേശ യാത്രയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളായിരുന്നു അമൃത സുരേഷ് തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ അമൃത സുരേഷിന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നെത്തിയിട്ടുണ്ട്. എന്നാല്‍ പതിവു പോലെ ചിലര്‍ അനാവശ്യ കാര്യങ്ങളാണ് ഈ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. വേറെ ഒന്നും വിചാരിക്കല്ലേ, എത്ര പെട്ടെന്നാല്ലേ നിങ്ങളെ ഗോപി സുന്ദര്‍ വിട്ടിട്ടു പോയത്.

അയാള്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ നിങ്ങളോടുള്ള ബന്ധത്തില്‍ കെയര്‍ ചെയ്യാമായിരുന്നു” എന്നായിരുന്നു അമൃത സുരേഷിന്റെ പോസ്റ്റില്‍ ഒരാൾ കമന്റായി കുറിച്ചത്. പിന്നാലെ ആ ഈ കമന്റിന് മറുപടിയുമായി അമൃത സുരേഷിന്റെ ആരാധകര്‍ എത്തുന്നുമുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിയാല്‍ പോരെ, നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കിയാല്‍ പോരെ, അതല്ലേ നല്ലത് എന്നാണ് ഈയൊരു കമന്റിട്ടയാളോട് അമൃത സുരേഷിന്റെ ആരാധകര്‍ ചോദിക്കുന്നത്. എന്നാൽ പക്ഷെ ഈ കമന്റുകളോടൊന്നും അമൃത സുരേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സിനിമ പിന്നണി ഗാന രംഗത്തേയ്ക്കും അമൃത സുരേഷ് എത്തുകയായിരുന്നു. ഇന്ത്യക്കകത്തും പുറത്തും സ്റ്റേജ് ഷോകളിലും ഒക്കെത്തന്നെ സജീവമാണ് ഇന്ന് അമൃത സുരേഷ്. അതേസമയം അമൃത സുരേഷിന്റെ സംഗീത ജീവിതം പോലെ തന്നെ ചര്‍ച്ചാ വിഷയമായി മാറിയ ഒന്നാണ് അമൃത സുരേഷിന്റെ വ്യക്തി ജീവിതവും. നടന്‍ ബാലയുമായുള്ള അമൃത സുരേഷിന്റെ വിവാഹവും വിവാഹ മോചനവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമൊക്കെ വലിയ രീതിയിൽ തന്നെ വാര്‍ത്തയായി മാറിയിരുന്നു. എന്നാൽ പക്ഷെ അതിനേക്കാളുമൊക്കെ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ കൊട്ടിഘോഷിക്കപ്പെട്ടത് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അമൃത സുരേഷിന്റെ പ്രണയ വാര്‍ത്ത തന്നെ ആയിരുന്നു.

കഴിഞ്ഞ വർഷമൊക്കെ ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചായിരുന്നു സംഗീത പരിപാടികൾ ചെയ്തിരുന്നത് പോലും. തന്റെ ഭർത്താവാണ് ഗോപി സുന്ദർ എന്നാണ് അമൃത സുരേഷ് പറയാറുണ്ടായിരുന്നതും. അമൃത സുരേഷിന്റെ പിതാവ് മരിച്ചപ്പോൾ എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് നോക്കി നടത്തിയതൊക്കെ ഗോപി സുന്ദറായിരുന്നു. എന്നാൽ പക്ഷെ ഇവർ വേർ പിരിഞ്ഞതിനു ശേഷം അമൃത സുരേഷ് പങ്കു വെയ്ക്കുന്ന പോസ്റ്റുകൾക്ക് കീഴിൽ മാത്രമല്ല ഗോപി സുന്ദർ പങ്കു വെയ്ക്കുന്ന പോസ്റ്റുകൾക്ക് കീഴിലും വ്യാപകമായ രീതിയിൽ തന്നെ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നു വരാറുണ്ട്. ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗോപി സുന്ദർ ഇപ്പോൾ ഉള്ളത്. ഏത് പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോയോ വീഡിയോയോ പങ്കു വെച്ചാൽ ഇതാണോ പുതിയ കാമുകി എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത്. അതേസമയം വിവാഹിതനും ആ ബന്ധത്തിൽ രണ്ടു ആണ്മക്കളും ഉള്ളപ്പോഴാണ് ഗായിക അഭയ ഹിരണ്മയിക്കൊപ്പം ഗോപി സുന്ദർ പ്രണയത്തിൽ ആകുന്നതും ഒരുമിച്ച് ഇരുവരും വർഷങ്ങളോളം കഴിഞ്ഞതും. എന്നാൽ പക്ഷെ വർഷങ്ങൾ നീണ്ടു നിന്ന ആ ജീവിതം അവസാനിപ്പിച്ച് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി എന്നാൽ പക്ഷെ വിവാഹം കഴിക്കുമെന്ന് വരെ കരുതിയ ഇരുവരും പിന്നീട് വേർ പിരിയുകയും ചെയ്തു. അഭയഹിരണ്മയി ഏതെങ്കിലും പോസ്റ്റുകൾ പങ്കുവെച്ചാലും അതിനു കീഴിലും മുൻ കാമുകനും ജീവിത പങ്കാളിയും ഒക്കെ ആയിരുന്ന ഗോപി സുന്ദറിനെക്കുറിച്ചുള്ള കമന്റുകളുമായി എത്താറുണ്ട്. എന്നാൽ പക്ഷെ തങ്ങൾക്ക് നേരെ വരുന്ന മോശം കമന്റുകളെപ്പറ്റിയോർത്ത് സമയം കളയാതെ കരിയറുമായി മുന്നോട്ട് പോവുകയാണ് താരങ്ങൾ.











