ഇനിയും ഇവിടിരുന്ന് ചീട്ട് കളിക്കരുതെന്ന് മമ്മൂക്ക! അതിന്റെ കാരണത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ 

നടൻ ഷൈൻ ടോം ചാക്കോ, മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവെച്ച ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. താൻ മമ്മൂട്ടിയുമായി മുൻപ്  അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യമായിസിനിമയിൽ  ഒരുമിച്ച് അഭിനയിച്ചത് ‘ഉണ്ട’എന്ന  സിനിമയിൽ ആണ്, ഉണ്ട ചെയ്യുന്നതിനു മുന്നേ മമ്മൂക്കയുമായി  തനിക്ക്  നല്ല പരിചയം ഉണ്ടായിരുന്നു, എങ്കിലും ഉണ്ടയിലാണ് കൂടുതൽ ഇടപഴകാൻ സാധിച്ചത്, ഉണ്ടയിൽ  ഒരു സീനിൽ ചീട്ട് കളിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ സീനിൽ മമ്മൂക്കയുടെ കഥാപാത്രം ഞങ്ങളോട് ഓരോ നിർദ്ദേശങ്ങൾ പറഞ്ഞു തരുന്നതായിരുന്നു,

പക്ഷേ ഷോട്ട് കഴിഞ്ഞപ്പോഴും ഞങ്ങൾ ആ ചീട്ട് കളി തുടർന്നു. എല്ലാവർക്കും വലിയ ആവേശമായിരുന്നു. ഒന്നു രണ്ടു തവണ കണ്ടപ്പോൾ മമ്മൂക്ക ഒന്നും പറഞ്ഞില്ല. പക്ഷേ പിന്നെയും ചെയ്യുന്നത് കണ്ടപ്പോൾ  ഇങ്ങനെ ലൊക്കേഷനിൽ ഇരുന്ന്  കളിക്കരുത്എന്ന്  വിലക്കി. അങ്ങനെ മമ്മൂട്ടി പറഞ്ഞതിന്റെ കാരണവും ഷൈൻ വ്യക്തമാക്കുന്നുണ്ട്.അദ്ദേഹം ഉദ്ദേശിച്ചത് എല്ലാവരും ആ കഥാപാത്രമായി ഇരിക്കുകയാണ്. അപ്പോൾ ആ കഥാപാത്രത്തിൽ നിന്നും വ്യതിചലിച്ച് ചീട്ട് കളിയിലേക്ക് താത്പര്യം വന്നാൽ ചിലപ്പോൾ അത് സിനിമയെ ബാധിക്കും.

ആ കഥാപാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. അതിനാലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് ഷൈൻ ടോം ചാക്കോ, അദ്ദേഹം പൊതുവേ ഒരു സീരിയസായ ആളാണെന്ന് അഭിപ്രായമുണ്ട്. എന്നാൽ സെറ്റിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് മമ്മൂക്കയാണെന്നാണ് ഷൈൻ പറയുന്നത്.  അദ്ദേ​ഹത്തിന് സം​ഗീതം വളരെ ഇഷ്ടമാണ്. മമ്മൂക്ക എപ്പോഴും എല്ലാ തരം പാട്ടുകളും കേൾക്കും. അതിനാൽ സം​ഗീതത്തെ കുറിച്ച്, രാഷ്ട്രീയത്തെ കുറിച്ച് അങ്ങനെ പല മേഖലകളെ കുറിച്ചും മമ്മൂക്ക സംസാരിക്കുമെന്നും  ഷൈൻ ടോം പറഞ്ഞു.