ഒരു റിലേഷൻ‌ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് പറ്റില്ലെന്ന് താൻ വീണ്ടും വിജയകരമായി തെളിയിച്ചിരിക്കുകയാണ്, ഷൈൻ ടോം ചാക്കോ

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്ന നടൻ കൂടിയാണ് ഷൈൻ ടോം ചാക്കോ. റിലീസിനൊരുങ്ങുന്ന പുതിയ സിനിമ താനാരായുടെ പ്രമോഷന്റെ ഭാഗമായി തിരക്കിലാണ് താരമിപ്പോൾ. മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയോട് സംസാരിക്കുകയാണിപ്പോൾ ഷൈൻ ടോം ചാക്കോ. അടുത്തിടെയായി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഷൈൻ ടോം ചാക്കോ ചെയ്യാറുള്ള പ്രവർത്തികൾ‌ വൈറലാവുകയും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടാറുമുണ്ടായിരുന്നു.‍ അതിൽ ഒന്ന് അഭിമുഖത്തിനിടെ സ്വന്തം ഫോൺ ഷൈൻ വലിച്ചെറിഞ്ഞതായിരുന്നു. എന്നാൽ പക്ഷെ അങ്ങനെയൊരു പ്രവൃത്തി ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ വേദനയാണ് ആളുകൾക്ക് താൻ ഫോൺ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളതെന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ഒക്കെ സംഭവിക്കുമ്പോൾ തനിക്ക് വരുന്ന കോൾ എടുത്തിട്ട് നുണ പറയാൻ ബുദ്ധിമുട്ടായതു കൊണ്ടാണ് കോളുകൾ വരുമ്പോൾ പലപ്പോഴും അറ്റന്റ് ചെയ്യാത്തത് എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ വേദനയാണ് ആളുകൾക്ക് താൻ ഫോൺ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളത് എന്നും ഷൈൻ പറയുന്നു. ഇവിടെ കുട്ടികളെയും ആളുകളെയും വലിച്ചെറിയുന്നു വെട്ടി കൊല്ലുന്നു അതിലൊന്നും ആർക്കും പ്രശ്നമില്ല. തന്റെ ഫോൺ താൻ വലിച്ചെറിഞ്ഞതിനാണ് പലർക്കും പ്രശ്നം.

കയ്യിൽ നിന്നും ഫോൺ വീഴുമ്പോൾ ആളുകളുടെ നെഞ്ച് തകരുന്നത് താൻ കണ്ടിട്ടുണ്ട്. ആ സമയത്ത് താനാണ് വീണിരുന്നതെങ്കിൽ ഈ തകർച്ചയൊന്നും ഉണ്ടാവില്ല. നമ്മൾ ചിരിക്കും.‍ ആളുകൾക്ക് ഫോണിനോടാണ് അറ്റാച്ച്മെന്റ് കൂടുതൽ. അത് കാണിക്കാനാണ് താൻ അത് വലിച്ചെറിഞ്ഞത് എന്നും ആളുകൾ വീഴുമ്പോഴാണ് നമ്മുടെ മനസ് വേദനിക്കേണ്ടതും അവരെ സഹായിക്കേണ്ടതും. നമ്മൾ ഇപ്പോൾ മെറ്റീരിയലിസ്റ്റിക്കായ ലോകത്താണ് ജീവിക്കുന്നതെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും ഓരേ ഭാവവും അഭിനയശൈലിയുമാണെന്ന വിമർശനത്തെ പറ്റിയും ഷൈൻ ടോം ചാക്കോ സംസാരിക്കുന്നുണ്ട്. ലൈഫ് തന്നെ ആവർത്തനമല്ലേ. നമ്മൾ മൂന്നാല് വർഷം എടുത്ത് ഒരു കഥാപാത്രം മാത്രം ചെയ്യുകയല്ലല്ലോ. രാവിലെ ഒരു പടത്തിൽ അഭിനയിക്കും രാത്രി മറ്റൊന്നിൽ അഭിനയിക്കും അങ്ങനെയല്ലേ. അതുകൊണ്ടാകാം തന്റെ അഭിനയശൈലിയിൽ ആവർത്തനം വരുന്നതായി ഫീൽ ചെയ്യുന്നത് എന്നും ഷൈൻ പറയുന്നു. ഓരോന്ന് ചെയ്യുമ്പോഴാണ് കാര്യങ്ങൾ‌ ഒക്കെ മനസിലാവുന്നത്. അതുപോലെ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് സിനിമയിൽ അവസരം നഷ്ടപ്പെടുമോയെന്ന് ഓർത്താണ് താൻ ഏറെയും ആശങ്കപ്പെട്ടിരുന്നത് എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. സിനിമയിൽ നല്ല കഥാപാത്രങ്ങൾ മാത്രമല്ല മോശം കഥാപാത്രങ്ങളും ഉണ്ടല്ലോ. അവ ചെയ്യാൻ അവസരം കിട്ടുമായിരിക്കുമെന്ന തോന്നലാണ് തന്നെ അപ്പോഴെല്ലാം ആശ്വസിപ്പിച്ചിരുന്നത് എന്നും അത്തരം റോളുകൾ താൻ ചെയ്യുമ്പോൾ ആളുകൾ കൺവിൻസ്ഡാവുകയും ചെയ്യും. പിന്നെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ താൻ സിനിമയിലെ സീനായി കാണാൻ ശ്രമിക്കാറുണ്ട് എന്നും അതുകൊണ്ട് തന്നെ ജയിലിൽ പോയതടക്കം തനിക്ക് ഭാവിയിലേക്കുള്ള സമ്പത്താകുമെന്നും ഷൈൻ ടോം ചാക്കോ പറയുന്നു.

വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് ഒരു കൊച്ചായതിന് ശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് താനെന്നാണ് തമാശ രൂപേണ ഷൈൻ ടോം ചാക്കോ പറഞ്ഞത്. താൻ ഒരു കൊച്ചായതിന് ശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ്. ഒരു കൊച്ചു കൂടിയുണ്ടെങ്കിൽ രസമല്ലേ. അല്ലെങ്കിൽ പപ്പയുടെയും മമ്മിയുടെയും കല്യാണത്തിന് തങ്ങളെ വിളിച്ചില്ലല്ലോയെന്ന് കുട്ടികൾ പറയില്ലേ. ആ പരാതി തീർക്കാമല്ലോ. അതുകൊണ്ട് ആദ്യം കൊച്ചുണ്ടാവട്ടെ എന്നായിരുന്നു ഈയൊരു ചോദ്യത്തിന് ഷൈനിന്റെ മറുപടി. അതേസമയം ഒന്നര മാസം മുമ്പാണ് പ്രണയത്തിൽ ആയിരുന്ന ഷൈനും മോഡലായ തനുവും വേർപിരി‍ഞ്ഞത്. ഈ വർഷം ആദ്യം ഇവരുടെ വിവാഹ നിശ്ചയം അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടന്നിരുന്നു. പ്രൊഫഷണൽ ലൈഫ് മാത്രമല്ല സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാൻ ഷൈൻ ടോം ചാക്കോ തയ്യാറാകാറുണ്ട്. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ വിവാഹമോചനത്തെ കുറിച്ചും അതിൽ ഒരു കുഞ്ഞുള്ള വിവരവും ഷൈൻ ടോം ചാക്കോ തുറന്നു പറഞ്ഞത്. താരത്തിന്റെ ആദ്യ ഭാര്യയ്ക്കൊപ്പമാണ് ആ കുഞ്ഞിപ്പോൾ. സിയൽ എന്നാണ് കുഞ്ഞിന്റെ പേരെന്നും എട്ട് വയസായിയെന്നും കുഞ്ഞും അമ്മയും ഈ ഭൂഖണ്ഡത്തിലേ ഇല്ലെന്നും ഷൈൻ കുറച്ച് മാസങ്ങൾക്ക് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് മോഡലായ തനൂജയുമായി പ്രണയത്തിലാണെന്ന വിവരവുമെല്ലാം സോഷ്യൽമീഡിയ വഴി ഷൈൻ ടോം ചാക്കോ തുറന്ന് പറഞ്ഞിരുന്നു. ജീവിതത്തിൽ ഒരു പെണ്ണെന്ന സങ്കല്പം തനിക്ക് പറ്റില്ലെന്നും, താൻ ചിലപ്പോഴൊക്കെ ടോക്സിക് ആകാറുണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞിരുന്നു. തനു എന്ന് വിളിക്കുന്ന തനൂജയുമായി ആയിരുന്നു ഷൈൻ ടോം ചാക്കോ പ്രണയത്തിലായതും വിവാഹം ഉറപ്പിച്ചിരുന്നതും.

ഫാഷൻ ഡിസൈനറും മോഡലുമാണ് തനൂജ. സിനിമാ പ്രമോഷനും മറ്റ് ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനുവിനെയും ഷൈൻ ഒപ്പം കൂട്ടാറുണ്ടായിരുന്നു. ഡാൻസ് പാർട്ടി എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ ആണ് തന്റെ ഗേൾ ഫ്രണ്ടിനെ ആദ്യമായി ഷൈൻ ടോം ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. പ്രണയത്തിൽ ആണെന്ന് തുറന്നു പറഞ്ഞതിന് ശേഷം എല്ലാ പരിപാടികളിൽ എല്ലാം ഷൈനിന് ഒപ്പം തന്നെ തനുവും ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെയും തനുവിന്റേയും വിവാഹ നിച്ഛയം. തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഷൈൻ ടോം ചാക്കോ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചയത്തിന് ശേഷം ഷൈന്‍ ടോം ചാക്കോയും ഭാവിവധു തനുവും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഷൈന്‍ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തനൂജ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഒരു റിലേഷൻ‌ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് പറ്റില്ലെന്ന് താൻ വീണ്ടും വിജയകരമായി തെളിയിച്ചിരിക്കുകയാണെന്നാണ് തനൂജയുമായുള്ള പ്രണയത്തകർച്ചയെ കുറിച്ച് സംസാരിച്ച് ഷൈൻ ടോം ചാക്കോ പറഞ്ഞത്. ഇരുവരും ഈ വർഷം വിവാഹിതരാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കവെയാണ് ഷൈൻ ടോം ചാക്കോ ഇപ്പോൾ പ്രണയം തകർന്ന വിവരം വെളിപ്പെടുത്തിയത്. അതേസമയം പത്ത് വർഷത്തോളം സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചതിന് ശേഷമാണ് അഭിനയിക്കാനുള്ള അവസരങ്ങൾ താരത്തിന് ലഭിച്ച് തുടങ്ങിയത്.