അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ, ഇത്തവണ വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് ​ഗോപി സുന്ദർ; പൊലീസിൽ പരാതി നൽകി

ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ പരാതി നൽകി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. സുധി എസ് നായർ എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് ​ഗോപി സുന്ദർ നിയമനടപടികളിലേക്ക് കടന്നിട്ടുള്ളത്. തന്റെ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ ഇട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ​ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്..

ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ​ഗോപി സുന്ദർ പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് വളരെ മോശമായ രീതിയിൽ കമന്റുകൾ എത്തിയത് ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം ​ഗോപി സുന്ദർ ഷെയർ ചെയ്തിരുന്നു. പിന്നാലെയാണ് പരാതിയുമായി ​ഗോപി സുന്ദർ സൈബർ പൊലീസിനെ സമീപിച്ചത്.