സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം;പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ഗണേഷ് കുമാർ

Ganesh kumar about degradation of serial shows

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ആത്മയും. പരാമർശം പിൻവലിക്കണമെന്നും സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നാണ് കുറ്റപ്പെടുത്തൽ.ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാ‍ർ ആവശ്യപ്പട്ടിരുന്നു.കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന അപൂർവം ചില സീരിയലുകൾ ഈ മേഖലയെ ഒന്നടങ്കം നശിപ്പിക്കുന്ന അവസരമാണ് ഉണ്ടാകുന്നത് . കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായത്.

ഏഷ്യാനെറ്റിൽ ആദ്യമായി സ്ത്രീ എന്നൊരു സീരിയൽ വന്നത് ഓർമ്മയുണ്ട്. അക്കാലം മുതൽ ഇന്ന് വരെയുള്ള സീരിയലുകൾ എടുത്ത് നോക്കിക്കോ. ഇപ്പോഴത്തെ സീരിയലിൽ പത്തെണ്ണമെടുത്താൽ പത്തിന്റെയും കഥ ഒന്ന് തന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റിയിട്ടാൽ കഥ റെഡി. ഭാര്യയെ കാണാതെ പോവുക, ഭർത്താവിനെ കാണാതെ പോകുക., കുട്ടിയെ കാണാതെ പോവുക എന്നത് മെയിനാണ്. എൺപതുകളിലെ ചിന്താഗതികളിൽ നിന്നും വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായിയമ്മ മസ്റ്റ് ആണ്. പേട്രിയാർക്കി മുതൽ ശുദ്ധമണ്ടത്തരം എന്ന് ആർക്കും തോന്നുന്ന അന്ധവിശ്വാസം വരെ അവരിലുണ്ടാകണം.ഇങ്ങെനെയുള്ള ചുരുക്കം ചില സീരിയലുകൾ മറ്റുള്ള മികച്ച കഥക്കും കഥാപാത്രങ്ങൾക്കും അപകീർത്തികരം തന്നെയാണ് എന്നത് സത്യം .

സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം ചെയ്യുന്നത്.ഒരു ജനതയെ വളരെയധികം സ്വാധീനിക്കാനും ഈ സീരീസ്നു സാധിക്കുന്നുണ്ട് .അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ​സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണം.സീരിയൽ അഡിക്ഷൻ ഒരു വിഭാഗം നേരിടുന്ന വലിയ പ്രശ്നമാണ് എന്നത് വ്യക്തവുമാണ് . എല്ലാ സീരിയലുകളെയും അ‌ടച്ചാക്ഷേപിക്കുകയല്ല. ‘കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്.

എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അ‌തിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അ‌ന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേ ദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അ‌​തിനിടെ സെൻസറിങ്ങിന് സമയമില്ല. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അ‌ങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല ​കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം എന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.