
ചന്ദനമഴ എന്ന പരമ്പരയിലെ അമൃതയായിട്ട് തന്നെയാണ് ഇപ്പോഴും ആളുകള്‍ മേഘ്‌ന വിന്‍സെന്റിനെ കാണുന്നത്. അതിന് ശേഷം വ്യക്തി ജീവിതത്തിലും കരിയറിലും മേഘ്‌നയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മേഘ്‌ന വിന്‍സന്റ് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അമൃത അര്‍ജുന്‍ ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.മലയാളം സീരിയൽ താരം എന്നതിലുപരി മേഘ്ന തമിഴ് സീരിയൽ ,റിയാലിറ്റി ഷോ എന്നീ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് .
ഏഴ് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മേഘ്‌ന വിന്‍സെന്റ് ഏഷ്യനെറ്റിലേക്ക് തിരിച്ചതിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് . അടുത്തിടെ താരം ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാന്ത്വനം 2വിലൂടെയാണ് ഏഷ്യാനെറ്റിലേക്ക് തിരികെ എത്തിയത്. ഇപ്പോഴിതാ ലൊക്കേഷൻ ഫൺ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.എമ്മാടി എമ്മാടി എന്ന ഗാനവുമായി ആണ് അമൃത ആരാധകർക്കു മുന്നിൽ എത്തിയത് . സഹ താരങ്ങൾക്കൊപ്പം പങ്കുവെച്ച റീൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സാന്ത്വനം 2വിൽ വിവാഹ ഒരുക്കങ്ങളാണ് നടക്കുന്നത്. അതെ വേഷത്തിലാണ് റീലിലും എത്തിയിരിക്കുന്നത്. നടൻ ദീപൻ ആണ് സീരിയലിലെ നായകൻ.
വീണ്ടും തട്ടകത്തിൽ ഒരു അരങ്ങേറ്റം ഉണ്ടാകുമെന്ന വാർത്ത അമൃത തന്നെ പങ്കു വച്ചിരുന്നു .ചന്ദനമഴ സീരിയല്‍ കഴിയുന്നതിന് മുന്‍പ് തന്നെ സീരിയലില്‍ നിന്ന് മേഘ്‌ന പിന്മാറിയിരുന്നു. മറ്റൊരു നടി പകരക്കാരിയായി വന്നുവെങ്കിലും പ്രേക്ഷക മനസില്‍ മേഘ്‌ന തന്നെയാണ് അമൃത.മേഘ്ന വിൻസെന്റും ഡിംപിൾ റോസും തമ്മിലുള്ള കൂട്ടുകെട്ടും ആരാധകർ കണ്ടിരുന്നു .ഉറ്റ സുഹൃത്തുക്കൾ എന്നതിലുപരി മേഘ്‌നയുടെ നാത്തൂൻ കൂടിയായിരുന്നു ഡിംപിൾ റോസ് .മേഘ്‌നയുടെ വിവാഹവും അധിക നാൾ നീണ്ടു നിന്നിരുന്നില്ല .ഇതൊക്കെ കൊണ്ട് തന്നെയാകാം അഭിനയ ജീവിതത്തിലും ഇടക്ക് ഇടവേള എടുക്കേണ്ടി വന്നിരുന്നത് .ഡോൺ ടോണിയും മേഘ്നയും തമ്മിലുള്ള വിവാഹം ഏപ്രിൽ 30 2017 നായിരുന്നു മേഘ്‌നയുടെ വിവാഹം . അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്‌ന തന്റേതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും പ്രേക്ഷകർക്ക് മുന്നിൽ ഏറെ സജീവയായിരുന്നു. ഹൃദയം എന്ന സീരിയലിലും നടിയിപ്പോൾ അഭിനയിക്കുന്നുണ്ട്.











