
സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ദീർഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും ഈ വർഷം ജനുവരിയിലാണ് തങ്ങൾ വിവാഹമോചിതരായത് വെളിപ്പെടുത്തിയത്. എന്നാൽ സമീപകാലത്ത് നടി അമേയ നായരെയും ജിഷിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇതിന് തക്കതായ മറുപടിയും ജിഷിൻ പറഞ്ഞിരുന്നു
ജിഷിൻ നായരുടെ പോസ്റ്റും പിന്നാലെ വന്ന ആരോപണങ്ങളും പ്രതികരണങ്ങളും വയറൽ ആയിരുന്നു .അമേയയും താനും അടുത്ത സുഹൃത്തുക്കൾ ആണെന്നും .ഇരുവരുമൊത്തുള്ള ചിത്രങ്ങൾക്ക് ഇത്രയധികം ആകാംക്ഷ നൽകേണ്ട ആവശ്യം ഇല്ലെന്നും ജിഷിൻ വ്യക്തമാക്കിയിരുന്നു . എന്നാൽ ഇതേക്കുറിച്ച് വരദയുടെ പ്രതികരണമാണ് ശക്തമാകുന്നത് .ഒന്നും തന്നെ ഈ ലോകത്ത് ശാശ്വതമായി നിലനിൽക്കുന്നില്ല എന്നാണ് താരം കുറിക്കുന്നത് .
ജിഷിൻ തൻറെ അച്ഛനെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് .’എന്റെ കുട്ടിക്കാലത്ത് വളരെ കർക്കശക്കാരനും, ദേഷ്യക്കാരനുമായ അച്ഛനെയാണ് ഞാൻ കണ്ടു വളർന്നത് . ക്ഷിപ്ര കോപി, എന്തെങ്കിലും ചെറിയ തെറ്റ് കണ്ടാൽ തന്നെ കഠിനമായ ശിക്ഷ തരുന്ന ആൾ. പലപ്പോഴും അമ്മയുടെ പിന്നിൽ അഭയം പ്രാപിച്ച് തല്ലിൽ നിന്നും ഞാൻ രക്ഷപെടുമായിരുന്നു. നിന്റെ ചേട്ടന് കിട്ടിയതിന്റെ പകുതി തല്ല് പോലും നിനക്ക് കിട്ടിയിട്ടില്ല എന്ന് പറയുമായിരുന്നു അമ്മ. പക്ഷേ പ്രകടമല്ലാത്ത ആ സ്നേഹം മനസ്സിനുള്ളിൽ പൂട്ടിവെച്ചിരിക്കുകയായിരുന്നു.
അമലയെന്ന സീരിയലിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ആളാണ് വരദ. എപ്പോഴും ഒരു പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്ന മലയാളികൾ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ഏറെ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. കുക്കിങ് വീഡിയോകളും യാത്രകളും വീട്ടിലെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി വരദ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ചുവപ്പ് സാരിയിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ഒന്നും ശാശ്വതമായി നിലനിൽക്കാത്ത ഒരു ലോകത്ത് ജീവിക്കുന്നത് എത്ര മനോഹരമാണ്. നമ്മുടെ ഉള്ളിലെ സ്നേഹത്തെ പ്രണയിക്കാൻ നമ്മൾ പഠിക്കണം, എങ്കിൽ മാത്രമേ ജീവിക്കുന്ന ഓരോ നിമിഷവും..’, എന്ന ക്യാപ്‌ഷനോടെയാണ് സുന്ദരമായ ചിത്രങ്ങൾ താരം പങ്കുവെച്ചത്.
പിന്നാലെ കമന്റുമായി ആരാധകരും എത്തി. എത്രയായാലും നിങ്ങളോടുള്ള എന്റെ ആരാധന എന്നും നിലനിൽക്കുമെന്നാണ് ഒരാളുടെ കമന്റ്. സുന്ദരിയായിട്ടുണ്ട്, റെഡ് എൻജൽ എന്നിങ്ങനെ നീളുന്നു കമന്റുകൾ. കമന്റ് ചെയ്തവരിൽ ഒരാളെ പോലും വിടാതെ എല്ലാവർക്കും താരം ഹൃദയത്തിന്റെ സ്മൈലിയും മറുപടിയായി നൽകിയിട്ടുണ്ട്.
സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ദീർഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും ഈ വർഷം ജനുവരിയിലാണ് തങ്ങൾ വിവാഹമോചിതരായത് വെളിപ്പെടുത്തിയത്. എന്നാൽ സമീപകാലത്ത് നടി അമേയ നായരെയും ജിഷിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇതിന് തക്കതായ മറുപടിയും ജിഷിൻ പറഞ്ഞിരുന്നു











