
മലയാളസിനിമ മേഖലയിൽ നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്, ഇപ്പോൾ സംവിധായകൻ നടൻ ജോജു ജോർജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. തുടക്കകാലത്തെ ജോജു ചെറിയ കഥാപാത്രങ്ങൾ ചെയ്യ്തു൦, പിന്നെ ജൂനിയർ ആർട്ടിസ്റ്റായും നിന്നാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചിതനായത്. തന്റെ ഒരുപാട് സിനിമകളിൽ താൻ ജോജുവിന് വേഷങ്ങൾ നൽകിയിട്ടുണ്ട് ലാൽ ജോസ് പറഞ്ഞു. പല റോളുകളിൽ താൻ സിനിമകളിൽ ജോജുവിന് കണ്ടിട്ടുണ്ട്. അയാൾ സിനിമയിൽ നിൽക്കാൻ പല ജോലികൾ ചെയ്യ്തിട്ടുണ്ട്.

അയാൾ വണ്ടി കച്ചവടം, വസ്തുകച്ചവടം, ഹോട്ടൽ ബിസ്സിനെസ്സുലമെല്ലാം ചെയ്യ്തിട്ടുണ്ട്. ഇന്ന് മലയാള സിനിമയിൽ പ്രമുഖ നടനായി മാറിയിരിക്കുകയാണ് നടൻ ജോജു ജോർജ്ജ്.തനിക്ക് അയാളുടെ ഇന്നത്തെ വളർച്ച കാണുമ്പൊൾ തമിഴ് സിനിമയിലെ വിക്രമിനെ ആണ് ഓർമ്മ വരുക ലാൽ ജോസ് പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ വിക്രമും ഇതുപോലെ പല ചെറിയ വേഷങ്ങൾ ആയിരുന്നു ചെയ്തിരുന്നത്. തമിഴിലും മലയാളത്തിലും അന്ന് വിക്രം ഇതുപോലെ സൈഡ് റോളുകൾ ആയിരുന്നു ചെയ്യ്തിരുന്നത്.

എന്നാൽ ഇന്നയാൾ നമ്പർ വൺ സ്റ്റാറായി മാറിയില്ലേ, അതുപ്പോലെയാണ് നടൻ ജോജു ജോർജ്ജും.തനിക്ക് ഇരുപത് വര്ഷത്തോളം ആയി ജോജുവിന് അറിയാം, അയാളെ പല കാലഘട്ടത്തിലും താൻ കണ്ടിട്ടുണ്ട്, ഒരുപാട് കഷ്ടപാടുകളിലൂടെയാണ് അയാൾ ഇന്ന് ഈ നിലയിലേക്ക് എത്തപ്പെട്ടത് ലാൽ ജോസ് പറയുന്നു.,












