
മൂക്കുത്തി പരസ്യങ്ങളോട് പ്രേക്ഷകർ ഒരേ സമയം വിമർശനവും ഇഷ്ടവും പ്രകടിപ്പിച്ചെങ്കിലും, സ്ക്രീനിൽ കണ്ട പൗരുഷമുള്ള കഥാപാത്രങ്ങളെ പോലെയാണ് ഫഹദ് ഫാസിൽ എന്ന നടനെ വീണ്ടും കാണാൻ ആരാധകർക്ക് ഏറ്റവും ഇഷ്ടം . ആരാധകർ കാണാൻ ആഗ്രഹിച്ചത് പോലെ, കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ പരസ്യത്തിൽ ,പ്രേക്ഷകർക്ക് മുന്നിൽ തികച്ചും വൈവിധ്യമായി ഫഹദ് എന്ന ആക്ടറിനെ അവതരിപ്പിച്ചിരിക്കുന്നു, .ഏറ്റവും പുതിയ പരസ്യത്തിന് ലഭിച്ച സോഷ്യൽ മീഡിയയിലെ സ്വീകാര്യതയാണ് ജെൻഡർ ഇക്വാലിറ്റി സംസാരിക്കാതെ ഫഹദ് എന്ന നടനെയാണ് പരസ്യത്തിലും സിനിമയിലും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവ് . സ്റ്റൈലിലും ഡയലോഗിലും ആറ്റിട്യൂഡിലും എപ്പോഴും വ്യത്യസ്തതയും കൃത്യതയും പുലർത്താൻ ശ്രദ്ധിക്കുന്ന ഫഹദ് സിനിമയിലെ പോലെ തന്നെ ഈ പരസ്യത്തിലൂടെയും പ്രേക്ഷകനെ അത്ഭുതപ്പെടുത്തി. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് പരസ്യത്തിന് മികച്ച അഭിപ്രായങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

വൈവിധ്യമാർന്ന നടൻ, വൈവിധ്യമാർന്ന ആഭരണങ്ങൾ ഈ ആശയമാണ് പരസ്യം മുന്നോട്ട് വച്ചിരിക്കുന്നത്. അതിനായി തെരഞ്ഞെടുത്തത് പാൻ ഇന്ത്യൻ നടൻ ഫഹദ് ഫാസിലിനെ. കവിതയുടെ ഏറ്റവും പുതിയ ബ്രാൻഡ് അംബാസിഡറായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒട്ടാകെ താരം നിറഞ്ഞുനിൽക്കുകയാണ്. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വൈവിധ്യമാർന്ന നടൻ തന്റെ വേഷങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്ന – കൃത്യത, പ്രത്യേകത, ഇവയൊക്കെ കവിതയിലെ ആഭരണങ്ങളിലും പ്രകടമാണ്. അതുകൊണ്ടുതന്നെ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻറെ ബ്രാൻഡ് അംബാസിഡറായി ഫഹദിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞതിലും അത്ഭുതമില്ല. പരസ്യ രംഗത്തും സിനിമാരംഗത്തും കയ്യൊപ്പ് പതിപ്പിച്ച ബഹുമുഖ പ്രതിഭകളാണ് പരസ്യചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് .











