ദിലീപ് ശങ്കറിന് എന്താണ് സംഭവിച്ചത് ? ഞെട്ടലോടെ സീരിയൽ താരങ്ങൾ

DILEEP SHANKAR

സീരിയൽ മേഖലയിലെ നിറസാന്നിധ്യമായിരുന്നു ദിലീപ് ശങ്കർ .ദിലീപ് ശങ്കറിൻറെ വിയോഗ വാർത്ത ഒരു ഞെട്ടലോടെയാണ് ആരാധകരും സഹതാരങ്ങളും കേട്ടത് .ഇപ്പോഴും ദിലീപ് ശങ്കറിൻറെ മരണം സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം .നെഗറ്റീവ് റോളുകളും വില്ലൻ വേഷവുമൊക്കെ താരത്തിന് അനായാസം വഴങ്ങുമായിരുന്നു .

നികത്തനാകാത്ത വിടവാണ് താരത്തിൻറെ വിയോഗത്തോടെ സീരിയൽ മേഖലയിൽ ഉണ്ടായിരിക്കുന്നത് .പ്രമുഖ ചാനൽ ആയ ഫ്ലവേർസിൽ ജനപ്രീയ സീരിയലിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു താരം . സീമ ജി നായരും ,അവതാരക റാണി ശരൺ എന്നിവരും അനുശോചനം അറിയിച്ചു രംഗത്ത് എത്തിയിട്ടുണ്ട് .

തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ ആയിരുന്നു അന്ത്യം .കുറച്ചു ദിവസം മുൻപ് തന്നെയായിരുന്നു താരം ഹോട്ടലിൽ റൂം എടുത്തിരുന്നത് . റിപ്പോർട്ടുകൾ പ്രകാരം നടൻ ഹോട്ടൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല. സഹപ്രവർത്തകർ ഫോൺ ചെയ്തെങ്കിലും കിട്ടിയില്ല. തുടർന്ന് ഹോട്ടലിലേക്ക് പ്രൊഡക്ഷൻ കൺട്രോളർ അന്വേഷിച്ചെത്തി. പിന്നാലെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.