
കഴിഞ്ഞ ദിവസം സംവിധായകൻ ദീപു കരുണാകരൻ നടി അനശ്വര രാജനെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു, തന്റെ പുതിയ ചിത്രമായ ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’ എന്ന സിനിമയെ പ്രമോട്ട് ചെയ്യാനായി ഒരു പോസ്റ്റ് പോലും അനശ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ചില്ല എന്നാണ് സംവിധായകൻ പ്രതികരിച്ചിരുന്നത്. ഇപ്പോൾ അനശ്വര നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് സംവിധായകൻ പറയുന്നത്. അനശ്വരയുടെ നിസഹകരണം തന്റെ സിനിമയുടെ റീച്ചിനെ ബാധിച്ചെന്നും ഉണ്ടായ നഷ്ടത്തിന് വാങ്ങിയ പ്രതിഫലത്തിൽ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം എന്നുമാണ് സംവിധയകാൻ ദീപു കരുണാകരൻ മാധ്യമങ്ങളോട് പറയുന്നത്.

പ്രത്യേകിച്ച് കാരണമില്ലാതെ നടി പ്രൊമോഷന് വരില്ലെന്ന് പറയുമ്പോൾ എന്ത് വിശ്വാസത്തിലാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പെെസ കൊടുക്കാത്തത് കൊണ്ട് ചെയ്തില്ല എങ്കിൽ കുഴപ്പമില്ല. ഇത് കൃത്യമായി എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചിട്ടാണ് പലപ്പോഴും ഷൂട്ടിന് അവർ വന്നത്. എന്റെ കയ്യിൽ മെസേജുകൾ ഉണ്ട്’ എന്നും ദീപു കരുണാകരൻ പറയുന്നു.
അസോസിയേഷൻ വഴി മൂവ് ചെയ്യണം. നഷ്ടപരിഹാരം തരണം. വാങ്ങിയ പ്രതിഫലത്തിൽ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം എന്നും സംവിധായകൻ ദീപു കരുണാകരൻ പറയുന്നു. ഈ സിനിമയിലെ പ്രധാന കഥാപാത്രം നായിക കൂടിയായ അനശ്വരയാണ്. അവർ മാത്രമാണ് ഈ സിനിമയിൽ ഏറ്റവും കൂടുതലുള്ളത്. അപ്പോൾ അവരില്ലാതെ പ്രൊമോഷൻ ചെയ്തിട്ട് എന്ത് കാര്യമാണുള്ളത് സംവിധായകൻ ചോദിക്കുന്നു.












