
എമ്പുരാൻ’ റിലീസിനു രണ്ട് ദിവസം ബാക്കി നിൽക്കുമ്പോൾ വില്ലൻ കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ വീണ്ടും പങ്കുവച്ചു നടനും, സംവിധായകനുമായ പൃഥ്വിരാജ്, പുതിയ പോസ്റ്ററിലും പുറംതിരിഞ്ഞു നിൽക്കുന്ന ഒരു നടനെ കാണാം. ചുവന്ന ഡ്രാഗൺ ചിഹ്നമുള്ള വസ്ത്രവും ധരിച്ച പുറം തിരിഞ്ഞു നിൽക്കുന്ന നടന്റെ പോസ്റ്ററാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ആരാകും ഈ വേഷം ചെയ്യുക എന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നില നിൽക്കുമ്പോൾ, പൃഥ്വിയുടെ പോസ്റ്റിന്റെ കമന്റ് ബോക്സിലും ഊഹാപോഹങ്ങൾ നിറയുകയാണ്.

എന്നാൽ ഫഹദ് ഫാസിൽ ആണ് ഈ താരമെന്ന് നടി മാളവിക മേനോൻ ഉറപ്പിച്ചു പറയുന്നു. ഫഹദ് അല്ല ഇത് ആമിർ ഖാനാണെന്നും അല്ല ‘ഡൈ അനദർ ഡേ’ വില്ലൻ റിക്ക് യൂനെ ആണെന്നും ഊഹിക്കുന്നവരുമുണ്ട്. എന്നാൽ ഈ ചിത്രത്തിൽ ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഈ വേഷത്തിന് പിന്നിൽ ആരാണെന്ന് ഇതിനൊരു ഇനിയുമൊരു ട്വിസ്റ്റ് ഉണ്ടാകുമോ എന്നാണ് ആരാധകരുടെ മറ്റൊരു സംശയം.
അതുപോലെ രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോടു ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ.അതുകൊണ്ടു തന്നെ ഹോളിവുഡ്, കൊറിയൻ താരങ്ങളാകാം ഈ കഥാപാത്രം എന്നും പറയുന്നുണ്ട്. എന്തായാലും ആരായാലും തിയറ്റർ ഇളക്കിമറിക്കാൻ പോകുന്ന താരമാകും ഇതെന്ന് ഉറപ്പ്. അതേസമയം അതേസമയം ഈ വില്ലൻ കഥാപാത്രം അതിഥിവേഷത്തിൽ മാത്രമാണ് ചിത്രത്തിലുള്ളതെന്നും മൂന്നാം ഭാഗത്തിലാകും ഖുറേഷി ഈ കഥാപാത്രവും നേർക്കുനേർ ഏറ്റുമുട്ടുകയെന്നും സൂചനയുണ്ട്.












