2 ലക്ഷം മുടക്കി ഐ വി എഫ് ചെയ്യ്തു വന്നു! രണ്ടാം ദിവസം ഭർത്താവ് ചവിട്ടി നിലത്തിട്ടു, ബ്ലീഡിങ് ഉണ്ടായി ആ നിമിഷം താൻ ശപിച്ചു; സുമ ജയറാം

ഇരട്ട കുട്ടികളാണ് നടി സുമ ജയറാമിന്. ഐവിഎഫിലൂടെയായിരുന്നു നടിക്ക് കുഞ്ഞുങ്ങളുണ്ടായത്. അതേക്കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. എവിടെയാണ് ചെയ്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നിരുന്നു. വ്‌ളോഗില്‍ സംസാരിക്കുന്നതിനിടയിലായിരുന്നുസുമ ഐവിഎഫിനെക്കുറിച്ച് വിശദീകരിച്ചത്. 2016 ലായിരുന്നു ആദ്യം ഐവിഎഫ് ചെയ്തത്. വീട്ടിലെത്തി രണ്ടാം ദിവസമാണ് അനിയന്‍ അവരുടെ ഹാപ്പി ന്യൂസ് ഞങ്ങളോട് പറയുന്നത്. അത് കേട്ടപ്പോള്‍ ഹസ്ബന്‍ഡിന് സന്തോഷമായിരുന്നു. ഇതിലിത്ര സന്തോഷിക്കാനെന്തിരിക്കുന്നു എന്ന് ഞാനും ആലോചിച്ചിരുന്നു. അനിയന്റെ ഭാര്യയല്ലേ ഗര്‍ഭിണിയായത് എന്നായിരുന്നു ചോദ്യങ്ങള്‍. അവരുടെയും കല്യാണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിരുന്നു.

സ്വന്തം അനിയന് കുട്ടിയുണ്ടാവാന്‍ പോവുന്ന സന്തോഷമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. അന്ന് രാത്രി എക്‌സുമായി സംസാരിക്കുന്നതിനിടെ പുള്ളി എന്നെ ഇറിറ്റേറ്റ് ചെയ്തിരുന്നു. ചെയറില്‍ ഇരിക്കുവായിരുന്നു ഞാന്‍. കാല്‍ വെച്ച് അദ്ദേഹം ചെയറില്‍ ചവിട്ടിയപ്പോള്‍ ഞാന്‍ മറിഞ്ഞുകെട്ടി പുറകിലേക്ക് വീണു. കഷ്ടപ്പെട്ട് രണ്ട് ലക്ഷം മുടക്കി ഐവിഎഫ് ചെയ്തതേയുള്ളൂ. നിങ്ങളെന്ത് പരിപാടിയാണ് കാണിക്കുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. ആഗ്രഹിച്ച കാര്യം അതെന്തായാലും പോയിക്കിട്ടി. നിങ്ങളുടെ ഒരൊറ്റ ചവിട്ടില്‍ അത് പോയി,  പ്രായം ഇത്രയും ആയതുകൊണ്ട് അത്രയും കെയര്‍ഫുളായി നിന്നാലെ റിസല്‍ട്ട് കിട്ടൂ. അത് കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ പീരീഡ്‌സ് വന്നിരുന്നു.

ബ്ലീഡിംഗായ സമയത്ത് ഞാന്‍ അദ്ദേഹത്തെ വഴക്ക് പറഞ്ഞിരുന്നു. അനിയന്റെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ നിങ്ങള്‍ സന്തോഷിച്ചു. ആ കുഞ്ഞ് ഭൂമി കാണില്ല നോക്കിക്കോ. കഷ്ടപ്പെട്ട് ഞാനൊരു അമ്മയാവാന്‍ നോക്കിയപ്പോള്‍ നിങ്ങള്‍ എന്നോട് കാണിച്ചതോ എന്ന് ചോദിച്ച് വഴക്കിട്ടിരുന്നു. ആ നിമിഷം ഞാന്‍ ശപിച്ചിരുന്നു. അതാണോ എന്നറിയില്ല. ആ കുഞ്ഞ് ഭൂമി കണ്ടിരുന്നില്ല. പെണ്‍ശാപം പെരുവഴി എന്ന് പറയുന്നത് എപ്പോഴാണെന്ന് അറിയില്ല.നുണ പറഞ്ഞ് കല്യാണം കഴിപ്പിക്കാന്‍ നോക്കുന്നവരും അനുഭവിക്കേണ്ടി വരും. ഒരു പെണ്ണിന്റെ കണ്ണീര് വീണാല്‍ ഒരു കുടുംബവും നന്നാവില്ല, സുമ ജയറാം പറയുന്നു.