വർക്കപണിക്ക് പോയാളാണ് ഫാൻ മൊബൈലുമായി നടക്കുന്നത്! അൽപ്പൻ അർദ്ധരാത്രിയിൽ കുടപിടിക്കും, ബിനു അടിമാലിക്കെതിരെ എത്തുന്ന അധിക്ഷേപങ്ങൾ

മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ബിനു അടിമാലി, ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ കടുത്ത അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വരികയാണ് നടൻ.യാതൊരു തെറ്റും ചെയ്യാതെയാണ് സോഷ്യല്‍ മീഡിയയുടെ ആക്രമണം ബിനുവിന് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിനു അടിമാലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ വീഡിയോയില്‍ മൊബൈല്‍ ഫാനുമായി നടക്കുന്ന ബിനുവാണുള്ളത്. കടുത്ത ചൂട് സഹിക്കാനാകാതെ വന്നതോടെയാണ് താരം മൊബൈല്‍ ഫാനുമായി നടക്കാന്‍ തുടങ്ങിയത്.

ബിനു അടിമാലിയുടെ ദാരിദ്ര്യം നിറഞ്ഞ ഭൂതകാലത്തേയും മറ്റും പരാമര്‍ശിച്ചു കൊണ്ട് വളരെ മോശമായാണ് പലരും പ്രതികരിക്കുന്നത്. ‘വാര്‍ക്ക പണിക്ക് പോയിരുന്ന ആളാണ്. ഫാന്‍ മൊബൈല്‍ ആയി തുറസ്സായ സ്ഥലത്തു നടക്കുന്നു. അല്‍പന്‍ അര്‍ധരാത്രിയില്‍ കുട പിടിക്കും എന്ന് കേട്ടിട്ടുണ്ട്. ദേ ഇപ്പോള്‍ ഫാനുമായി നടക്കുന്നു. ഒരു ലോഡ് പുച്ഛം മാത്രം’ എന്നായിരുന്നു ഒരു കമന്റ്. നിരവധി പേരാണ് താരത്തിനെതിരെ അധിക്ഷേപ വര്‍ഷവുമായി എത്തിയിരിക്കുന്നത്.

ഇവന്റെയൊക്കെ ജാഡ കണ്ടാല്‍ ആദ്യായിട്ട് കേരളത്തില്‍ വന്നതുപോലെയാണ്. ഏത് ലോകത്താണ് എന്തോ ഇവനൊക്കെ ജീവിക്കുന്നത്, മതിലിന്റെ മുകളില്‍ വലിഞ്ഞുകയറി പെയിന്റ് അടിച്ചോണ്ട് നടന്നവന് ഇപ്പോള്‍ ഭയങ്കര ചൂടാണ്. അല്‍പ്പന് അര്‍ത്ഥം കിട്ടിയപോലെയാണ് ഈ അലവലാതിക്ക്’ എന്നായിരുന്നു ചിലരുടെ കമന്റുകള്‍.