
മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ ഏറെ പരിചിതയാണ് അമൃത നായര്‍. സീരിയലിന് പുറമെ യൂട്യൂബിലും സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.അമ്മയും അനിയനും അടങ്ങുന്ന അമൃതയുടെ കുടുംബം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന് വളരെ അധികം പരിചിതമാണ്.അമൃതയോട് എന്നും ചോദിക്കുന്ന ചോദ്യമാണ് അച്ഛന്‍ എവിടെ എന്ന്. ഭൂചലനത്തില്‍ ഒലിച്ചുപോയി, പേര് കേട്ടാലേ വൈലന്റ് ആവും അമ്മ, പക്ഷേ അമൃതയ്ക്കും അമ്മയ്ക്കും അച്ഛനോട് മാത്രമേ പ്രശ്‌നമുള്ളൂ, പക്ഷേ അച്ഛന്റെ വീട്ടുകാരുമായി പ്രശ്‌നമില്ല.

അച്ഛന്റെ കുടുംബത്തിലെ ആദ്യത്തെയും അവസാനത്തെയും വിവാഹത്തിന് പോകുന്ന വിശേഷമാണ് ഇപ്പോൾ അമൃത വീഡിയോയില്‍ പറയുന്നത്.അമൃതയുടെ അനിയത്തിയാണ്, ചെറുപ്പം മുതല്‍ കളിച്ചു വളര്‍ന്നവള്‍, അവളെ കല്യാണ വേഷത്തില്‍ കണ്ടപ്പോള്‍ ഞാന്‍ ഇമോഷണലായി . വീണ്ടും അച്ഛന്റെ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍, അവിടെയുള്ള പഴയകാല ഓര്‍മകള്‍ ഒക്കെ അമൃത പങ്കുവയ്ക്കുന്നുണ്ട്. പണ്ടത്തെ നൊസ്റ്റാള്‍ജിയയും, ആ നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും അമൃത പറയുമ്പോള്‍, ഇനി ഈ നാട്ടിലേക്ക് തനിക്ക് തിരിച്ചുവരാന്‍ താത്പര്യമില്ല എന്നാണ് അമൃതയുടെ അമ്മ പറയുന്നത്.
അച്ഛന്റെ വീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഒരുപാട് ബന്ധുക്കളെ കണ്ടു, ചിലരൊക്കെ മിണ്ടി, ചിലര്‍ മിണ്ടിയില്ല, അതിലൊന്നും പക്ഷേ പ്രശ്‌നമില്ല എന്നും അമൃത നായര്‍ പറഞ്ഞു.












