
ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്, നടൻ പറയുന്നു.ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. സിനിമയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണ്, ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടികാട്ടുക മാത്രമാണ് സിനിമ ചെയ്യുന്നത്. മാർക്കോ സിനിമ അല്ല പ്രശ്നം, എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടികാട്ടുക മാത്രമാണ് സിനിമ ചെയ്യുന്നത്. മാർക്കോ സിനിമ അല്ല പ്രശ്നം. സംസ്ഥാനത്തേക്ക് ലഹരിയെങ്ങനെ എത്തുന്നു? അത് എങ്ങനെ സ്‌കൂളുകളിലേക്ക് എത്തുന്നു? ആരാണ് കാരിയേഴ്സ് എന്നെല്ലാം പരിശോധിക്കണം. ലഹരി വളരെ അപകടരമാണ്. സിനിമ മേഖലയില്‍ മാത്രമല്ല. എല്ലാ മേഖലയിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
അതേസമയം,സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി പറഞ്ഞത് ഷൈൻ ടോം ചാക്കോയെ ആണെന്ന് വ്യാഴാഴ്‌ചയാണ് പുറത്തുവരുന്നത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിനും അമ്മ സംഘടനയ്‌ക്കും പരാതി നൽകിയിട്ടുണ്ട്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.












