ചേട്ടനും ഞാനും തമ്മിൽ 13 വയസ്സിന്റെ വത്യാസം! അദ്ദേഹത്തിന്റെ കല്യാണം ഇതുവരെയും കഴിഞ്ഞിട്ടില്ല, ആ തീരുമാനത്തോട് താൻ യോജിക്കുന്നു, അർജുൻ സോമശേഖർ

പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതികളാണ് അർജുൻ സോമശേഖരനും, സൗഭാഗ്യ വെങ്കിടേഷും, ഇപ്പോൾ തന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞെന്ന സോഷ്യൽ മീഡിയ വാർത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അർജുൻ സോമശേഖർ. അദ്ദേഹവും ഞാനും തമ്മിൽ പതിമൂന്ന് വയസിന്റെ വ്യത്യാസമുണ്ട്. ചേട്ടന്റെ കല്യാണം ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒരു വർഷം കഴിഞ്ഞിട്ട് വിവാ​ഹം കഴിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനത്തെ ഞാൻ‌ ബഹുമാനിക്കുന്നു, അർജുൻ പറഞ്ഞു.അല്ലാതെ തനിക്ക് ചേട്ടനോട് പോയി ഉടൻ കല്യാണം കഴിക്കാൻ പറയാൻ പറ്റില്ല.

സോഷ്യൽമീഡിയയിൽ വന്ന് ഉത്തരം പറയാനും എനിക്ക് അവനോട് പറയാൻ പറ്റില്ല. ചേട്ടനിഷ്ടമുള്ളപ്പോൾ അദ്ദേഹം പറയും. അല്ലാതെ ചേട്ടൻ ഒളിപ്പിച്ച് വെച്ചതല്ല, ഡാൻസ് പഠിക്കാൻ വന്നപ്പോൾ ചേട്ടനും വിദ്യയും കണ്ട് പരിചയപ്പെട്ട് പ്രണയിച്ചു എന്നൊക്കെയാണ് ആളുകൾ പ്രചരിപ്പിച്ചത്. അതിനോടൊക്കെ എങ്ങനെ പ്രതികരിക്കാനാണ്. കല്യാണം ഉടനെയുണ്ടാകും അപ്പോൾ എല്ലാവരേയും അറിയിക്കാം അർജുൻ പറഞ്ഞു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ശേഷമുള്ള രണ്ട് വർഷം എല്ലാവരും കൂടി ചേർന്ന് സന്തോഷിച്ച് പൊളിച്ചു. സൗഭാ​ഗ്യ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങളെക്കാൾ സന്തോഷം എന്റെ ചേട്ടനും ചേച്ചിക്കുമായിരുന്നു.ആ ആളുകൾ മോളെ കാണാൻ ഇപ്പോൾ നമുക്ക് ഒപ്പം ഇല്ലെന്നത് സങ്കടം തന്നെയാണ്, ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ചേട്ടന് മോൻ ജനിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് കുഞ്ഞ് വരുമ്പോഴുള്ള ഇവരുടെ സന്തോഷം കാണണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ അത്രയ്ക്കുള്ള ഭാ​ഗ്യം ഞങ്ങൾക്ക് ഇല്ലാതെ പോയി, അർജുൻ പറയുന്നു.