സുന്ദര വദനത്തിന് അരിപൊടികൊണ്ടുള്ള ഫേസ്‌പാക്കുകൾ

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് അരിപ്പൊടി. മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കറുപ്പ് എന്നിവ മാറാൻ മികച്ചൊരു ചേരുവകയാണ് അരിപ്പൊടി. വീട്ടിൽ തന്നെ പരീക്ഷിക്കാം അരിപ്പൊടി കൊണ്ടുള്ള ചില ഫേസ് പാക്കുകൾ.

1 . രണ്ട് സ്പൂൺ കസ്തൂരി മഞ്ഞൾ‌ പൊടിയും ഒരു സ്പൂൺ അരിപ്പൊടിയും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴി‍ഞ്ഞാൽ‌ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. എന്നാൽ ഒന്ന് ശ്രദ്ധിക്കുക( പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കുക)

2 .ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

3 .ഒരു സ്പൂൺ അരിപ്പൊടിയും അൽപം തക്കാളി നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്