
സിനിമാ രംഗത്തും സീരിയൽ രംഗത്തും സാന്നിധ്യമറിയിച്ച നടി സാധിക വേണുഗോപാൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ വിവാഹം, വിവാഹ മോചനം എന്നിവ തനിക്ക് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാധിക. വിവാഹത്തിന് മുമ്പ് വീട്ടുകാർ എത്ര ഫോർവേർഡ് ആണെങ്കിലും വേറെ വീട്ടിൽ പോകേണ്ട കുട്ടിയാണ് എന്ന ചിന്തയുണ്ടാകും. നീ അവിടെ പോയാൽ ഇതൊന്നും നടക്കില്ലെന്ന് പണ്ട് അമ്മ എന്നോട് പറയാറുണ്ടായിരുന്നു. ഇപ്പോൾ അമ്മ ഒന്നും പറയാറില്ല. കാരണം അത് കഴിഞ്ഞു. നിനക്ക് ഇത്രയൊക്കെ ക്ഷമ ഉണ്ടായിരുന്നോ എന്നാണ് അത് കഴിഞ്ഞപ്പോൾ ചോദിച്ചത്.

നമ്മുടെ വീട്ടിൽ ചെയ്ത എല്ലാ കാര്യവും വേറൊരു വീട്ടിൽ പോയി ചെയ്യാൻ പറ്റില്ല. മെച്യൂരിറ്റി ലെവൽ നല്ല രീതിയിൽ മാറും. സിനിമയിലേത് പോലെ വേറൊരു ക്യാരക്ടറായി മാറും. കുട്ടിത്തം മാറ്റി വെച്ച് പക്വതയെടുത്ത് തലയിൽ വെക്കും. വിവാഹ മോചനത്തിന് ശേഷം നേരെ തിരിഞ്ഞു. പക്വത വലിച്ചെറിഞ്ഞ് വീണ്ടും ഞാനെന്റെ കുട്ടിത്തത്തിലേക്ക് വന്നു. വീട്ടുകാർക്ക് ഞാൻ വീണ്ടും അവരുടെ സ്വന്തം മകളും കുട്ടിയുമായി മാറി.
അതുപോലെ വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്ക് നടി ഒരു ഉപദേശവും നൽകി, ജീവിതം ഒന്നേയുള്ളൂ. അത് പരമാവധി എക്സ്പ്ലോർ ചെയ്യണം. വിവാഹം ചെയ്യാൻ അത്രയ്ക്കും ആഗ്രഹമാണെങ്കിൽ അവരുടെ ചോയ്സ് ആണ്. ഞാനൊക്കെ ഒരു പ്രായം കഴിഞ്ഞാണ് അതിലേക്കൊക്കെ വന്നത്. ജീവിതത്തിൽ മിസ് ചെയ്തു എന്ന് തോന്നിയ ഒന്നും എനിക്കില്ല. എല്ലാം എക്സ്പ്ലോർ ചെയ്തിട്ടുണ്ട്, നടി പറയുന്നു.












