രേണുവിന്റെ വീഡിയോകളൊക്കെ കാണാറുണ്ട്, സുധിച്ചേട്ടന്‍ പോയെന്ന് കരുതി അവർക്ക് എപ്പോഴും വീട്ടില്‍ കയറി ഇരിക്കാന്‍ പറ്റുമോ? അനുമോൾ

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യല്‍മീഡിയയിലെ താരമാണ്. അഭിനയ മേഖലയിലേക്ക് കടന്നതോടെയായിരുന്നു രേണു വിവാദ താരമായി മാറിയത്. റീല്‍സും, ആല്‍ബങ്ങളും, സിനിമയുമൊക്കെയായി സജീവമാണ് ഇപ്പോൾ രേണു. ഇപ്പോൾ രേണുവിനെക്കുറിച്ച് പറഞ്ഞുള്ള അനുമോളുടെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. ഞാൻ രേണുവിന്റെ വീഡിയോകളൊക്കെ കാണാറുണ്ട്. സുധിച്ചേട്ടനെ ഓര്‍ത്ത് ഇപ്പോഴും വിഷമം തോന്നാറുണ്ട്. സുധിച്ചേട്ടന്റെ വൈഫ് എന്ന് പറയുമ്പോള്‍ നമുക്ക് ആ ഒരു ബന്ധം ഇപ്പോഴുമുണ്ടല്ലോ.

പുള്ളിക്കാരി മെസേജ് ഒക്കെ അയയ്ക്കാറുണ്ട്. പുള്ളിക്കാരി ചെയ്യുന്ന വര്‍ക്കുകളുടെ ലിങ്കൊക്കെ അയച്ച് തരാറുണ്ട്. ഞാന്‍ അതിനൊക്കെ ഓക്കെ കൊടുക്കാറുമുണ്ട്. സുധിച്ചേട്ടന്‍ പോയെന്ന് കരുതി പുള്ളിക്കാരിക്ക് എപ്പോഴും വീട്ടില്‍ കയറി ഇരിക്കാന്‍ പറ്റുമോ. എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ട കാര്യമാണെങ്കില്‍ അത് ചെയ്യട്ടെ, അനുമോൾ പറയുന്നു.

അതേസമയം, അടുത്തിടെയായിരുന്നു രേണു സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഞങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി മാത്രമല്ല, ഇതും ഒരു വരുമാനമാര്‍ഗമായാണ് കാണുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. നെഗറ്റീവ് കമന്റുകളൊക്കെയുണ്ടെങ്കിലും ഞങ്ങളെ സ്‌നേഹിക്കാനും, പിന്തുണയ്ക്കാനും കുറേപേരുണ്ടെന്ന് മനസിലാക്കിയത് ചാനല്‍ തുടങ്ങിയപ്പോഴാണ് എന്നും രേണു പറഞ്ഞിരുന്നു.