വട്ടംകൂടിയിരിന്നുള്ള അഭിമുഖമല്ല സിനിമ പ്രമോഷൻ; തുറന്നടിച്ച് അനൂപ് മേനോൻ

കേവലം വട്ടംകൂടിയിരുന്ന് അഭിമുഖങ്ങൾ നൽകുന്നതല്ല പ്രമോഷനെന്നും സിനിമയുടെ ഗുണമേന്മയാണ് പ്രേക്ഷകരെ തിയറ്ററിലെത്തിക്കുന്നതെന്നും അനൂപ് മേനോൻ.

സിനിമയുടെ വിജയം ട്രെയിലറുകളുടെയും പോസ്റ്ററുകളുടെയും കൃത്യമായ വിപണനത്തിലാണ് അധിഷ്ഠിതമെന്നും, അഭിമുഖങ്ങളിൽ പലപ്പോഴും സിനിമയേക്കാൾ വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ചയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

View this post on Instagram

 

A post shared by B4blaze Malayalam (@b4blazemalayalam)

നടൻ ബിജു മേനോൻ പ്രമോഷനിൽ സഹകരിക്കാത്തതിനാൽ നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവെ ഒരു നടൻ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി വിദൂര സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ പ്രമോഷന് എത്താൻ കഴിയാത്ത പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കപ്പെടണമെന്നും, നിയമങ്ങളേക്കാൾ ഉപരി നിർമാതാവും താരങ്ങളും തമ്മിലുള്ള വിശ്വാസത്തിലും സ്നേഹത്തിലുമാണ് ഈ മേഖല മുന്നോട്ട് പോകുന്നതെന്നും അനൂപ് മേനോൻ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘തനിനിറ’ത്തിന്റെ പ്രമോഷൻ വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ്‌ നടന്റെ പ്രതികരണം.