സമയം കിട്ടിയില്ല;താടി വടിക്കാതെ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞ് ഹരിശ്രീ അശോകൻ

മുൻപുള്ള സിനിമകളിൽ താടി വടിക്കാതെ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നടൻ ഹരിശ്രീ അശോകൻ. അന്ന് താടി വടിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല എന്നും ഒന്നിലധികം വേഷങ്ങൾ ചെയ്യുന്നതിനാൽ കണ്ടിന്യൂറ്റി പ്രശ്നം വരാതിരിക്കാൻ ആണ് താടി വടിക്കാതിരുന്നതെന്നും നടൻ പറഞ്ഞു.

താടി വടിക്കാതെ സിനിമകളിൽ അഭിനയിക്കുന്നതിന് കാരണം ഉണ്ട്. ഓരോ പടം കഴിഞ്ഞു അടുത്തത് ഉണ്ടായിരുന്നു അന്ന്. അപ്പോൾ കണ്ടിന്യൂറ്റി പ്രശ്നം വരാതിരിക്കാൻ ആണ്. നിരന്ന് പടങ്ങൾ അല്ലെ, അപ്പോൾ വടിക്കാൻ നേരം ഇല്ല. അതുമാത്രമല്ല ഓരോ കാരണങ്ങൾ ഉണ്ട്, ശബരിമല നോമ്പ്, അല്ലെങ്കിൽ അലർജി എന്നൊക്കെ പറഞ്ഞിട്ടാണ് അഭിനയിക്കുന്നത്.

പടം നന്നായത് കൊണ്ട് അന്ന് അതൊന്നും ആളുകൾ ശ്രദ്ധിച്ചില്ല. ഇപ്പോൾ വ്യത്യസ്ത വേഷങ്ങൾ ചെയ്യാനുള്ള സമയം ഉണ്ട്. അങ്ങനെ ചെയ്‌താൽ മതിയെന്ന തോന്നലും ഉണ്ടായി. മാത്രമല്ല ഇപ്പോൾ അത്തരത്തിൽ ഉളള സിനിമകൾ മാത്രമേ കമ്മിറ്റ് ചെയ്യാറുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.